മലബാറിനെ കാവിപുതപ്പിക്കാന്‍ ബി.ജെ.പിക്കാവില്ല: നജീബ് കാന്തപുരം
മുക്കം: മലബാറിനെ കാവിപുതപ്പിക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണെന്നും ഇവിടത്തെ മതേതരത്വ ജനത അതിന് അനുവദിക്കില്ലെന്നും യൂത്ത്ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിഅംഗം നജീബ് കാന്തപുരം പറഞ്ഞു.
തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് സ്പെഷല്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ യൂത്ത്ലീഗ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.ടി സൈദ് ഫസലിനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സലാം തേക്കുംകുറ്റിക്കും ചടങ്ങില്‍ സ്വീകരണം നല്കി. മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് കെ.പി സുനീര്‍ അധ്യക്ഷനായി.
മണ്ഡലം മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് കെ.വി അബ്ദുറഹിമാന്, ട്രഷറര്‍ സി.കെ കാസിം, യൂത്ത്ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം പി.ജി മുഹമ്മദ്, യൂത്ത്ലീഗ് മണ്ഡലം ജന. സെക്രട്ടറി വി.പി.എ ജലീല്‍, റാഫി മുണ്ടുപാറ, വി.പി നിസാം, നാസര്‍ തേക്കുംതോട്ടം, ഷരീഫ് അക്കരപ്പറമ്പില്‍, ഷാഹുല്‍ ഹമീദ്, പി.കെ നംഷിദ്, കെ.വി നിയാസ് , ഗസീബ് ചാലൂളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."