റെയില്‍വേ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ദീര്‍ഘിപ്പിക്കുന്നതിന്റെ ശിലാസ്ഥാപനം റെയില്‍വേ മന്ത്രി നിര്‍വഹിക്കും
കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ദീര്‍ഘിപ്പിക്കുന്നതിന്റെ ശിലാസ്ഥാപനം നാളെ രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നിര്‍വഹിക്കും.
തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂര്‍ത്തിയായ തിരുവല്ല-ചെങ്ങന്നൂര്‍ (9.6 കി. മീ) പാത കോഴിക്കോട്നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന മന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും.
പാലക്കാട് ജങ്ഷന് റെയില്‍വേ സ്റ്റേഷനില്‍ പുതിയ പ്ലാറ്റ്ഫോം ഉദ്ഘാടനവും തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൈഫൈ സംവിധാനം, എസ്കലേറ്റര്‍ എന്നിവയുടെ ഉദ്ഘാടനവും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്ററിന്റെ ഉദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സ് മുഖേന മന്ത്രി നിര്‍വഹിക്കും.കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്, രജിസ്ട്രേഷന്, റെയില്‍വേ വകുപ്പ് മന്ത്രി ജി. സുധാകരന്, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എം.പിമാരായ എം.കെ രാഘവന്, എം.പി വീരേന്ദ്രകുമാര്‍, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."