HOME
DETAILS

വെടിക്കെട്ടപകടം പ്രകൃതി ദുരന്തമല്ല; ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനിടയില്ല

  
backup
April 23 2016 | 17:04 PM

%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf
എ.എസ്. അജയ്‌ദേവ് തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധ്യത മങ്ങുന്നു. വെടിക്കെട്ടപകടം പ്രകൃതി ദുരന്തമല്ലാത്തതിനാലാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിലവില്‍ കഴിയാത്തത്. ഭൂകമ്പം, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങി 21 ഓളം പ്രകൃതി ദുരന്തങ്ങള്‍ മാത്രമാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര പ്രകൃതിദുരന്തപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വെടിക്കെട്ടപകടങ്ങള്‍ ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ പ്രകൃതിദുരന്തപ്പട്ടികയില്‍പ്പെട്ടതല്ല. ഇക്കാരണം കൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായവും കുറയും. ഏതെങ്കിലും സംസ്ഥാനങ്ങളിലുണ്ടാകുന്ന ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് മാനദണ്ഡങ്ങളുണ്ട്. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ധനസഹായം നല്‍കുന്നത് ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ ദുരന്ത പ്രതിരോധ ഫണ്ടില്‍ നിന്നുമാണ്. പുറ്റിങ്ങല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി സര്‍ക്കാരിനു സമര്‍പ്പിച്ച 117 കോടിയുടെ നഷ്ടക്കണക്കുകള്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചിട്ടുണ്ട്. അപകടത്തില്‍ 107 പേരോളം മരണമടഞ്ഞു. എന്നിട്ടും, സംസ്ഥാന സര്‍ക്കാര്‍ വെടിക്കെട്ടപകടം ഇതുവരെയും സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല(വരള്‍ച്ചയുണ്ടാകുമ്പോള്‍ സംസ്ഥാനം വരള്‍ച്ചാ ബാധിതമെന്ന് പ്രഖ്യാപിക്കാറുണ്ട്). പന്ത്രണ്ടാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശപ്രകാരം കേന്ദ്ര പ്രകൃതി ദുരന്തപ്പട്ടികയില്‍പ്പെടാത്ത മനുഷ്യ നിര്‍മ്മിത ദുരന്തങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കണമെങ്കില്‍, കേന്ദ്രമന്ത്രിതല സംഘത്തിന്റെ അനുമതിയോടെ ആകാമെന്നാണ്. ഇതിന്റെയടിസ്ഥാനത്തില്‍ കേരളത്തിലേക്ക് ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെ ചുമതലയുള്ള മന്ത്രിയോ, ഉദ്യോഗസ്ഥരോ പരിശോധന നടത്താനെത്തും. എന്നാല്‍, ഈ പരിശോധന നടത്തുന്നതിനു പോലും കേന്ദ്രാനുമതി വേണം. കേരളം നിലവില്‍ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനമായതിനാല്‍ ഈ പരിശോധനകള്‍ നീട്ടിവെയ്ക്കാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അധികൃതര്‍ സുപ്രഭാതത്തോടു പറഞ്ഞു. ദേശീയ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍ പ്രധാനമന്ത്രിയാണ്. പുറ്റിങ്ങല്‍ അപകട സ്ഥലം പ്രധാനമന്ത്രി സന്ദര്‍ശിച്ചിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ തടസ്സമായിരിക്കേ പ്രധാനമന്ത്രിയുടെ തീരുമാനം ഏറെ പ്രതീക്ഷയുള്ളതാണ്. എന്നാല്‍, നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുമാത്രമേ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിക്കും ഇടപെടാനാകൂ. രാജ്യത്തിലെ മറ്റെല്ലാ നിയമങ്ങള്‍ക്കും മുകളിലാണ് ദുരന്ത നിവാരണ നിയമങ്ങളെന്നതു കൊണ്ടാണിത്. തമിഴ്‌നാട്ടിലെ ശിവകാശിയില്‍ ഇടയ്ക്കിടയ്ക്കുണ്ടാകുന്ന വെടിക്കെട്ടപകടങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാറില്ല. എന്നാല്‍, അവിടെ ധനസഹായമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം പ്രത്യേക അനുമതികളോടെ കേന്ദ്രം നില്‍ക്കാറുണ്ട്. കേരളം നല്‍കിയിട്ടുള്ള മെമ്മോറാണ്ടത്തിലും ഇത്തരം പ്രത്യേക അനുമതികള്‍ മാത്രമേ പ്രതീക്ഷിക്കാനാവൂ എന്നാണ് അധികൃതര്‍ പറയുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി പുറ്റിങ്ങല്‍ ദുരന്തത്തെ കാണുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നിരവധിതവണ ശിവകാശിയിലെ പടക്കക്കമ്പനികള്‍ക്ക് തീ പിടിച്ച് അപകടമുണ്ടായിട്ടുണ്ട്. എന്നാല്‍, അവിടെയൊന്നും ഇത്രയധികം മരണമോ, നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രത്തോട് സമ്മര്‍ദ്ദം ചെലുത്താനും സംസ്ഥാന സര്‍ക്കാരിനു കഴിയാത്ത സ്ഥിതിയാണ്.

പ്രത്യേക പരിഗണന നല്‍കി പ്രഖ്യാപനം നടത്തണമെന്ന് ബി.ജെ.പി

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ബി.ജെ.പി. സംസ്ഥാന നേതൃത്വം കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. വെടിക്കെട്ട് ദുരന്തം കേന്ദ്ര പ്രകൃതി ദുരന്തപ്പട്ടികയ്ക്കു പുറത്താണെങ്കിലും പ്രഖ്യാപനം വന്നാല്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി. സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ വെടിക്കെട്ടപകടത്തെ പ്രത്യേക പരിഗണന നല്‍കി ദേശീയ ദുരന്തമാക്കണമെന്നാണ് ആവശ്യം. കലാകാരന്‍മാര്‍ക്കായി ഒഴിച്ചിട്ട രാജ്യസഭാ സീറ്റിലേക്ക് ചലച്ചിത്രതാരം സുരേഷ്‌ഗോപിയെ പരിഗണിച്ചതിനു പിന്നാലെ കേരളത്തിന്റെ ഈ ആവശ്യമാണ് സുരേഷ്‌ഗോപി ആദ്യമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക വഴി തനിക്കും ബി.ജെ.പി സംസ്ഥാന ഘടകത്തിനും കൂടുതല്‍ ഗുണം ചെയ്യുകയേയുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സന്തോഷിക്കാം; ഫ്രീ വിസ പ്രവേശനം അനിശ്ചിത കാലത്തേക്ക് നീട്ടി തായ്‌ലന്‍ഡ്

latest
  •  a month ago
No Image

'ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗത്തിലെത്താം'; യുവാവ് ആത്മഹത്യ ചെയ്തു

National
  •  a month ago
No Image

സന്ദീപ് വാര്യരെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ്; വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

Kerala
  •  a month ago
No Image

യുഎഇ ഒരുങ്ങുന്നു വേള്‍ഡ് മെന്റല്‍ സ്‌പോര്‍ട്‌സ് ഒളിമ്പിക്‌സിന് 

uae
  •  a month ago
No Image

സുഹൃത്തുക്കളുമായി പന്തയം വെച്ച് പടക്കത്തിന് മുകളിൽ കയറിയിരുന്നു; യുവാവിന് ദാരുണാന്ത്യം

National
  •  a month ago
No Image

ദുബൈയില്‍ ട്രാക്കില്ലാതെ ഓടിത്തുടങ്ങാന്‍ ട്രാം ഒരുങ്ങുന്നു; ലക്ഷ്യം പരിസ്ഥിതി സൗഹാര്‍ദ്ദം

uae
  •  a month ago