90 മോഡല്‍ പരിപൂര്‍ണ സാക്ഷരതാ യജ്ഞം നടപ്പാക്കുമെന്ന്
കല്‍പ്പറ്റ: 90കളില്‍ നടത്തിയതു പോലെ സംസ്ഥാന തലത്തില്‍ പരിപൂര്‍ണ സാക്ഷരതാ യജ്ഞം നടപ്പാക്കുമെന്ന് സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല പറഞ്ഞു. കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങള്ക്കുള്പ്പടെ മലയാളവും ഹിന്ദിയും പഠിപ്പിക്കുന്ന തരത്തിലാവും സാക്ഷരതായജ്ഞം നടത്തുകയെന്ന് ഡയറക്ടര്‍ പറഞ്ഞു. ജില്ലാതല നോഡല്‍ പ്രേരക്മാരുടെ വിലയിരുത്തല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിയമാവബോധം, കംപ്യൂട്ടര്‍ സാക്ഷരത, ബോധവല്‍ക്കരണ പരിപാടികള്‍, പരിസ്ഥിതി സാക്ഷരത, സാമൂഹ്യാവബോധ സാക്ഷരത തുടങ്ങിയവയിലൂന്നിയ പ്രവര്‍ത്തനമായിരിക്കും സംസ്ഥാന സാക്ഷരതാ മിഷന് ഏറ്റെടുത്തു നടത്തുകയെന്ന് ഡയറക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ദേവകി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് മുഖ്യപ്രഭാഷണം നടത്തി.
നോഡല്‍ പ്രേരക്മാരായ ബേബി ജോസഫ്, മുരളീധരന്, കെ.വി വത്സല, ഗ്ലാഡീസ് കെ പോള്‍, പി.എം ലീല, പി.ജി ഷിന്‍സി, കെ.എം ജിന്‍സി, പി.വി സൗമ്യ, പി.വി വാസന്തി, ചിത്രാദേവി, മഞ്ജുഷ, വിജയ കുമാരി സംസാരിച്ചു. ജില്ലാ കോഡിനേറ്റര്‍ സ്വയ നാസര്‍ സ്വാഗതവും അസി. കോഡിനേറ്റര്‍ പി.വി ശാസ്ത പ്രസാദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."