കുരങ്ങ് ശല്യം: ജന ജീവിതത്തിന് ഭീഷണിയാവുന്നു
മുട്ടില്‍: പരിയാരത്തെ മുഴുവന്‍ പ്രദേശങ്ങളിലും തോട്ടവിളകളും പഴവര്‍ഗങ്ങളും ഇളനീരടക്കം നശിപ്പിക്കുകയും വീടുകളില്‍ ആളില്ലാത്ത സമയം ഓടുകള്‍ മാറ്റി അകത്ത് പ്രവേശിച്ച് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പടെ നശിപ്പിക്കുകയും പ്രദേശത്തെ സ്‌കൂളില്‍ ഉച്ചക്കഞ്ഞി കുടിക്കുന്ന കുട്ടികളുടെ അടുത്തേക്ക് കൂട്ടമായി വന്ന് ഭീതി പരത്തുകയും ചെയ്യുന്നതായി പരാതി. ഇത്തരത്തില്‍ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന കുരങ്ങുകളെ അടിയന്തിരമായി കൂടുവെച്ച് പിടിച്ച് ഫോറസ്റ്റിന്‍ വിടാന്‍ നടപടിയെടുക്കണമെന്ന് മുട്ടില്‍ ഗ്രാമ പഞ്ചായത്ത് അധികൃതരോട് പരിയാരം ഗ്രാമസഭാ യോഗം ഐഖ്യഖണ്ടേന പ്രമേയം പാസിക്കി. ആയിഷാബീ അധ്യക്ഷയായി.
വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.കെ മഹമൂദ് പ്രമേയം അവതരിപ്പിച്ചു. പി.സി അയ്യപ്പന്‍, സുന്ദരരാജ്, ഹസീന കാര്യമ്പാടി, സുഭദ്ര, ഭരതന്‍, ലിജി സിസ്റ്റര്‍, കെ.എ മുജീബ്, എം.കെ ഫൈസല്‍, എം.കെ ആലി, എം.സി റിയാസ് സംസാരിച്ചു. എം.കെ അയ്യൂബ് സ്വാഗതവും കെ റംലാബി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."