HOME
DETAILS

ആശയസംവാദങ്ങള്‍ സൃഷ്ടിച്ച പണ്ഡിതന്‍

  
backup
September 24 2016 | 22:09 PM

%e0%b4%86%e0%b4%b6%e0%b4%af%e0%b4%b8%e0%b4%82%e0%b4%b5%e0%b4%be%e0%b4%a6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d

ഇരുപതാം നൂറ്റാണ്ടിലെ കേരള ഇസ്‌ലാമിക പണ്ഡിതന്മാരില്‍ പ്രമുഖനായ കാടേരി മുഹമ്മദ് അബുല്‍ കമാലിന്റെ ജീവചരിത്രം ഈയിടെ പുറത്തിറങ്ങിയതിന്റെ പ്രസക്തി, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും പാണ്ഡിത്യവും പുതിയകാലത്തും ഏറെ ശ്രദ്ധേയമായതു കൊണ്ടു കൂടിയാണ്. 1906ല്‍ മലപ്പുറം ജില്ലയിലെ മേല്‍മുറിക്കടുത്ത് ജനിക്കുകയും 1985ല്‍ മരിക്കുകയും ചെയ്ത മൗലവി കാടേരി 40 വയസിനു മുന്‍പു തന്നെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കൂടിയാലോചനാ സമിതിയില്‍ അംഗവും മുന്‍നിര നേതാക്കളില്‍ ഒരാളുമായിരുന്നു.
നിരവധി സ്ഥലങ്ങളില്‍ മുദരിസായി സേവനമനുഷ്ഠിച്ച അദ്ദേഹം 'സമസ്ത'യുടെ പ്രസിദ്ധീകരണമായ 'അല്‍ബയാന്‍' മാസികയുടെ പത്രാധിപരും സ്ഥിരം എഴുത്തുകാരനുമായിരുന്നു. മികച്ച എഴുത്തുകാരന്‍ എന്നതിലുപരി, തന്റെ ഗവേഷണങ്ങളില്‍ ലഭ്യമായ വിവരങ്ങളും സമൂഹത്തെ മനസിലാക്കിയുള്ള നിലപാടുകളും ആവിഷ്‌കരിക്കുന്നവ എഴുതുന്ന പണ്ഡിതനായിരുന്നു. അതില്‍ ചിലതു വലിയ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുകയും ചെയ്തു. ചില നേര്‍ച്ചകളോടനുബന്ധമായി നടക്കുന്ന വാദ്യോപകരണ പ്രകടനങ്ങളും കരിമരുന്ന് പ്രയോഗങ്ങളും മുന്‍നിര്‍ത്തി മൗലവി കാടേരി 'അല്‍ബയാനി'ല്‍(1952, ഏപ്രില്‍-ലക്കം 7) 'കൊടികുത്ത് നേര്‍ച്ച അഥവാ പ്രത്യേക സിയാറത്ത്' എന്ന തലക്കെട്ടില്‍ ലേഖനം എഴുതി. സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ പാരമ്പര്യത്തില്‍ നടക്കുന്ന നേര്‍ച്ചകളുടെ പ്രസക്തി ഓര്‍മിപ്പിക്കുകയും പരിസരങ്ങളിലെ ചിലനേര്‍ച്ചകളില്‍ നടക്കുന്ന അനുബന്ധ കാര്യങ്ങളുടെ പ്രശ്‌നം അവതരിപ്പിക്കുകയും ചെയ്ത പ്രസ്തുത ലേഖനം പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. അതുപോലെ, 'ജനാസ കൊണ്ടുപോകുമ്പോഴുള്ള ദിക്‌റ് ഏത്?' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനവും(അല്‍ബയാന്‍, 1952, സെപ്റ്റംബര്‍) വലിയ ചര്‍ച്ചകള്‍ക്കു കാരണമായി. മൗലവി കാടേരി പരപ്പനങ്ങാടി പനയത്തില്‍ പള്ളിയില്‍ മുദരിസായി സേവനം ചെയ്യുമ്പോഴാണ് ഈ ലേഖനം എഴുതുന്നത്. പരപ്പനങ്ങാടി പ്രദേശത്ത് കോയ, മരക്കാര്‍, നഹ പോലോത്ത പ്രമാണി കുടുംബങ്ങളിലെ ആളുകളുടെ മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുപോകുമ്പോള്‍ തഹ്‌ലീലിന്(ലാഇലാഹ ഇല്ലല്ലാഹ്) പുറമെ അശ്‌റഖ മുതലായ പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ കൂടി ചൊല്ലുന്ന രീതിയുടെ പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ട് ചില വിഷയങ്ങള്‍ ഉന്നയിക്കുകയായിരുന്നു പ്രസ്തുത ലേഖനത്തില്‍. മൗലവി കാടേരി മുന്നോട്ടു വച്ച മറ്റു ചിലവീക്ഷണങ്ങളും സമകാലിക പണ്ഡിതന്മാരില്‍ നിന്ന് വ്യത്യസ്തമായിരുന്നു.
പാഠ(ഠലഃ)േങ്ങളുടെ വ്യാഖ്യാനത്തിലും സമകാലിക വിഷയങ്ങളോടുള്ള സമീപനത്തിലുമുണ്ടായ വ്യത്യാസങ്ങള്‍ സത്യത്തില്‍ കേരളമുസ്‌ലിം പണ്ഡിതന്മാരുടെ അറിവിനെയും ഗവേഷണ മികവിനെയും സംവാദ തല്‍പരതയെയുമാണ് ഓര്‍മിപ്പിക്കുന്നത്. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ വസന്തകാലങ്ങളിലൊക്കെ പണ്ഡിതന്മാര്‍ക്കിടയില്‍ ഇതുപോലെ വീക്ഷണവ്യത്യാസങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തങ്ങളുടെ ഗവേഷണങ്ങളില്‍ തെളിയുന്ന കാര്യങ്ങളെ വ്യക്തതയോടെ അവതരിപ്പിക്കുകയും അതു ശ്രദ്ധയോടെ കേള്‍ക്കാന്‍ മറ്റുള്ളവര്‍ സഹിഷ്ണുത കാണിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം. മറ്റുള്ളവരുടെ പണ്ഡിതോചിതമായ അഭിപ്രായങ്ങളോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം. രണ്ടായാലും ഒരു സംവാദ സൗഹൃദം രൂപപ്പെടണമെന്നു മാത്രം.
സമകാലിക കേരള മുസ്‌ലിം വൈജ്ഞാനിക മണ്ഡലത്തിന് അപരിചിതമായ ഒരു സ്വഭാവമാണിത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അതു പുതിയൊരു സംഘനടയിലേക്കു പരിണമിക്കുന്ന സ്ഥിതി. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ തന്നെ ഒന്നിച്ചിരുന്നു രൂപപ്പെടുത്തുന്ന ഒരു ലക്ഷ്യത്തിനു കൂടുതല്‍ കരുത്തുണ്ടാകും. ഒരാളുടെ ഏകപക്ഷീയ അഭിപ്രായത്തിനു മേല്‍ കെട്ടിപ്പടുത്തല്ല, വ്യത്യസ്ത ആളുകളുടെ വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളില്‍ നിന്നാണ് ഒരു സംഘത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും രൂപപ്പെടേണ്ടത്. കേരള മുസ്‌ലിം പണ്ഡിത വ്യവഹാരങ്ങളില്‍ സംവാദങ്ങളുടെ അന്തരീക്ഷം ദുര്‍ബലമാകുന്നത് എണ്‍പതുകള്‍ക്കു ശേഷമാണ്. തൊണ്ണൂറുകള്‍ക്കു ശേഷം അത് കൂടുതല്‍ പ്രകടമായി വളരുകയും ചെയ്തു. റിയല്‍ എസ്റ്റേറ്റ് സംസ്‌കാരത്തിന്റെ എല്ലാ ദൗര്‍ബല്യങ്ങളും ചുറ്റും കിടക്കുന്ന വര്‍ത്തമാന കാലത്ത് അതിന്റെ ഏറ്റവും അപകടകരമായ മുഖം അനുഭവിക്കുകയും ചെയ്യുന്നു.
വ്യക്തമായ കാഴ്ചപ്പാടുകളും അതു തുറന്നുപറയാനുള്ള ധൈര്യവും ഉള്‍ച്ചേര്‍ന്ന പണ്ഡിതന്മാരുടെ നിരയില്‍ ഏതായാലും മൗലവി കാടേരി ഉണ്ടായിരുന്നുവെന്നു വ്യക്തം. അദ്ദേഹത്തിന്റെ ജീവചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അത് തെളിഞ്ഞുകാണാനുമാകും. മൗലവി കാടേരിയുടെ ജീവിതവും കാഴ്ചപ്പാടുകളും നിഷ്പക്ഷമായി തന്നെ അദ്ദേഹത്തിന്റെ പൗത്രന്‍ കൂടിയായ ഗ്രന്ഥകര്‍ത്താവ് അവതരിപ്പിച്ചിട്ടുണ്ട്. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടേതാണ് അവതാരിക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago
No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago
No Image

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

Kerala
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 

Kerala
  •  a month ago
No Image

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ഗെറ്റ്...സെറ്റ്...ഗോ..സ്‌കൂള്‍ കായികമേളക്ക് ഇന്ന് തുടക്കം; മാറ്റുരയ്ക്കാന്‍ കാല്‍ലക്ഷം കായികതാരങ്ങള്‍

Others
  •  a month ago
No Image

കായികമേളയ്ക്ക് തിരികൊളുത്താന്‍ മമ്മൂട്ടിയും; ഈ വര്‍ഷത്തെ മേള ഒളിംപിക്‌സ് മാതൃകയില്‍

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago