HOME
DETAILS
MAL
മണല്‍ തൊഴിലാളികളെ പട്ടിണിയില്‍ നിന്ന് രക്ഷിക്കണം
backup
September 24 2016 | 22:09 PM
മയ്യില്‍: മണല്‍ നിരോധനം പിന്‍വലിച്ച് മയ്യില്‍ പഞ്ചായത്തിലെ ഏഴ് കടവുകളില്‍ മണല്‍ വാരുന്നവരും അനുബന്ധ ജോലി ചെയ്യുന്നവരുമായ നൂറുകണക്കിന് തൊഴിലാളികളെ പട്ടിണിയില്‍ നിന്നു രക്ഷപ്പെടുത്തണമെന്ന് മയ്യില്‍ ന്യൂലൈഫ് വെല്‍ഫെയര്‍ സംഘം കലക്ടറോട് ആവശ്യപ്പെട്ടു. മണല്‍ നിരോധനം മൂലം അഞ്ച് നിര്‍മാണ പ്രവൃത്തികള്‍ നിലച്ചിരിക്കുകയാണ്. ഇതിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
മയ്യില്‍ വ്യാപാരഭവനില്‍ സ്വദഖത്തു റസൂല്‍ നദ്വിയുടെ അധ്യക്ഷതയില്‍ സി അബൂബക്കര്‍ കണ്ടക്കൈ ഉദ്ഘാടനം ചെയ്തു. നൗഷാദ് പുല്ലൂപ്പി, കെ.ടി കുഞ്ഞഹമ്മദ്, സി.പി സാഹിര്‍, കെ ഉത്തമന്, പി ഹമീദ്, പി.കെ അബ്ദുല്‍ ഹക്കീം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."