HOME
DETAILS
MAL
വൈഗക്ക് ചികിത്സാ സഹായം കൈമാറി
backup
September 24 2016 | 22:09 PM
ചക്കരക്കല്‍: ശ്രവണ വൈകല്യം ബാധിച്ച ചെമ്പിലോട് ചാത്തോത്ത് കുളത്തെ ഒരു വയസുകാരി വൈഗക്ക് ചെമ്പിലോട് ചികിത്സാ സഹായ കമ്മിറ്റി സ്വരൂപിച്ച 5 ലക്ഷത്തോളം രൂപ കൈമാറി. ബ്രെയിന്‍ സ്റ്റം ഇംപ്ലാന്റേഷന് നടത്തണമെന്നാണ് ചെന്നൈയിലെ ഇ.എന്‍.ടി റിസര്‍ച്ച് ഫൗണ്ടേഷന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ചികിത്സക്ക് 17 ലക്ഷം രൂപയോളം ചിലവു വരും. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബത്തിന് സഹായം നല്‍കാനാണ് കമ്മിറ്റി രൂപീകരിച്ചത്. കെ.കെ രാഗേഷ് എം.പി തുക കുടുംബത്തിന് കൈമാറി.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനന് അധ്യക്ഷനായി. പി.കെ ശബരീഷ് കുമാര്‍, കെ ദാമോദരന്‍, പി.വി രാമചന്ദ്രന്, എന്‍.വി ഹരീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."