![IND](/_next/image?url=%2F_next%2Fstatic%2Fmedia%2Find.af4de3d0.png&w=48&q=75)
രാമന്തളി നിവാസികള്‍ ഭീതിയില്‍
പയ്യന്നൂര്‍: ഏഴിമല നേവല്‍ അക്കാദമിക്കായി രാമന്തളിയില്‍ നിന്നു വീണ്ടും ഭൂമി ഏറ്റെടുക്കാനുള്ള നീക്കം സജീവമാകുന്നു. അക്കാദമിക്കായി വീണ്ടും അഞ്ഞൂറ് ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് നീക്കം. ഇതിനുമുന്നോടിയായി രാമന്തളി പഞ്ചായത്തിലെ ഭൂമിയുടെ വില നിര്‍ണയം നടത്തി തിട്ടപ്പെടുത്താന്‍ രാമന്തളി വില്ലേജ് അധികൃതര്‍ക്ക് കലക്ടറുടെ നിര്‍ദേശം ലഭിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ലാന്റ് അക്വസിഷന്‍ വിഭാഗമാണ് ജില്ലാ കലക്ടര്‍ മുഖേന രാമന്തളിയിലെ ഭൂമി വില നിര്‍ണയിക്കാന്‍ വില്ലേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. ചെറിയ ഇടവേളക്ക് ശേഷമാണ് നേവല്‍ അക്കാദമിക്കായി വീണ്ടും 500 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ സൂചനകള്‍ വന്നിരിക്കുന്നത്.
2014 അവസാന ഘട്ടത്തിലാണ് സിവിലിയന്‍ ക്വാര്‍ട്ടേഴ്‌സ് അടക്കമുള്ള അക്കാദമിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. നേവല്‍ അധികൃതര്‍ സര്‍ക്കാറിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ രാമന്തളി സെന്‍ട്രലില്‍ ഭൂമി സംബന്ധിച്ച വിവരം കൈമാറാന്‍ സര്‍ക്കാര്‍ വില്ലേജ് അധികൃതരോട് ആവശ്യപ്പെട്ടു. ഈ നീക്കത്തിനെതിരെ രാമന്തളി പഞ്ചായത്തിലെ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളും അണിനിരന്നു ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് പുന്നാക്കടവ് പാലം മുതല്‍ എട്ടിക്കുളം വരെ മനുഷ്യചങ്ങല തീര്‍ത്ത് പ്രതിഷേധിച്ചു. പ്രശ്‌നത്തില്‍ ജനപ്രതിനിധികളും ഇടപെട്ടു. ഇതോടെ ഭൂമി ഏറ്റെടുക്കലില്‍ നിന്ന് നേവല്‍ അക്കാദമിയും സര്‍ക്കാറും പിന്മാറി. തുടര്‍ന്ന് ചീമേനി, മാടായി പാറ എന്നിവിടങ്ങളില്‍ നിന്നു സ്ഥലം ഏറ്റെടുക്കാന്‍ നീക്കം നടന്നെങ്കിലും കഴിഞ്ഞില്ല. നേവല്‍ അക്കാദമിയോട് ചേര്‍ന്ന് തന്നെ സ്ഥലം വേണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് വീണ്ടും രാമന്തളിയെ ലക്ഷ്യം വയ്ക്കുന്നത്.
1984ലാണ് ഏഴിമല നേവല്‍ അക്കാദമിക്കായി രാമന്തളി പഞ്ചായത്തില്‍ നിന്നു സര്‍ക്കാര്‍ 2800ഓളം ഏക്കര്‍ ഭൂമി ഏറ്റെടുത്തത്. 2000ല്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായ നാവിക അക്കാദമിക്കായി സ്ഥലം അനുവദിച്ച നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഇപ്പോഴും അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കുടിയൊഴിപ്പിക്കപെട്ടവര്‍ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. നേരത്തെ വിട്ടുനല്‍കിയ ഭൂമിയില്‍ ആയിരത്തോളം ഏക്കര്‍ ഭൂമി ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ഇതിരിക്കെ വീണ്ടും ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിഗൂഢതയുണ്ടെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
![No Image](https://d1li90v8qn6be5.cloudfront.net/2024-12-13113027darshan.png?w=200&q=75)
രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 4 minutes ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-131122402452042.png?w=200&q=75)
വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 11 minutes ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-13111604allu.png?w=200&q=75)
അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 18 minutes ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-13111019murder.png?w=200&q=75)
ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 24 minutes ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-13110543UntitledDJHGK.png?w=200&q=75)
എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്
uae
• 28 minutes ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-13102623sh.png?w=200&q=75)
പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• an hour ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-13102032accident_t.png?w=200&q=75)
'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• an hour ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-13100057priyanka.png?w=200&q=75)
'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 2 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-13085751Screenshot_2024-12-13_142732.png?w=200&q=75)
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 3 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-13075511tj.png?w=200&q=75)
അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു
Kerala
• 4 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-10041333Yadav_judge.png?w=200&q=75)
വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്മെന്റ് നോട്ടിസ്
National
• 4 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-13071436israel_flag3.png?w=200&q=75)
ഇസ്റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്റാഈലി പ്രവാസികള്‍
International
• 4 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-05-29104134dr_vandana.png?w=200&q=75)
ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 5 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-13063301photo.png?w=200&q=75)
മസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 5 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-02013957Extremely_heavy_rain_in_Kerala%3B_Red_alert_in_4_districts_today.png?w=200&q=75)
തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Weather
• 7 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-13052913DeWatermark.png?w=200&q=75)
അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും
Kerala
• 7 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-13040124basi.png?w=200&q=75)
വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് : കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും അന്വേഷിക്കണമെന്ന് നിർദേശം
Kerala
• 8 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-13035139p_balachander.png?w=200&q=75)
നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന് പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു
Kerala
• 8 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-12164326.png?w=200&q=75)
ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 5 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-13061642delhi_school2.png?w=200&q=75)
ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 5 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-13054937image.png?w=200&q=75)
ഗവണ്മെന്റ് എക്സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു
uae
• 6 hours ago![No Image](https://d1li90v8qn6be5.cloudfront.net/2024-12-01131004supreme-court-4.png?w=200&q=75)