നാശംവിതച്ച് ചുഴലിക്കാറ്റ്
കൂത്തുപറമ്പ്: മാനന്തേരി കാവിന്‍മൂലയിലും ചെറുവാഞ്ചേരിക്കടുത്ത് മണിയാറ്റയിലും ചുഴലിക്കാറ്റില്‍ വ്യാപക നഷ്ടം. നിരവധി വീടുകള്‍ തകര്‍ന്നു.
ഓടിക്കൊണ്ടണ്ടിരിക്കുകയായിരുന്ന ബൊലേറോ ജീപ്പിനു മുകളില്‍ മരം കടപുഴകി വീണു.വ്യാപക കൃഷിനാശവുമുണ്ടണ്ടായി. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.ആര്‍ക്കും പരുക്കില്ല. മാനന്തേരി കാവിന്‍മൂലയില്‍ പരിമഠത്ത് വിനോദ്, പരിമഠത്ത് രാജന്‍, കരിയാടന്‍ വേണു എന്നിവരുടെ വീടുകള്‍ തകര്‍ന്നു.
പൊനോന്‍ അച്ചുതന്‍, പയ്യമ്പള്ളി രവി, എടക്കുടിയില്‍ വാസു, കോട്ടായിസതി, മുള്ളന്‍പറമ്പ് ലക്ഷ്മി എന്നിവരുടെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. പല വീടുകളുടേയും ഓടുകള്‍ പാറിപ്പോവുകയും ചെയ്തു. മരം കടപുഴകി വീണാണ് വീടുകള്‍ തകര്‍ന്നത്. ചെറുവാഞ്ചേരി മണിയാറ്റയിലുണ്ടണ്ടായ ചുഴലിക്കാറ്റില്‍ നാലു വീടുകള്‍ പൂര്‍ണമായും രണ്ടണ്ടു വീടുകള്‍ ഭാഗികമായും തകര്‍ന്നു. കുറുങ്ങാട്ട് രാജീവന്‍, ചാത്തമ്പള്ളി സുഗതന്‍, കുട്ടാമ്പള്ളി ശാന്ത, കുണ്ടണ്ടംചാലില്‍ മോഹനന്‍ എന്നിവരുടെ വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. കൊട്ടയോടന്‍ അശോകന്‍, പവിത്രന്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഓടിക്കൊണ്ടണ്ടിരിക്കുകയായിരുന്ന ബൊലേറോ ജീപ്പിനു മുകളില്‍ മണിയാറ്റയില്‍ വച്ചാണ് കൂറ്റന്‍ ഞാറല്‍മരം കടപുഴകി വീണത്. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചിറ്റാരിപറമ്പിലെ കെ അനൂപ് കുമാറിന്റെതാണ് ഈ വാഹനം. കടപുഴകി വീണ മരങ്ങള്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണു മുറിച്ചു മാറ്റിയത്. കാറ്റില്‍ പ്രദേശത്തെ വൈദ്യുത തൂണുകളുംതകര്‍ന്നു വീണതിനാല്‍ വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്. നാശനഷ്ടമുണ്ടണ്ടായ സ്ഥലങ്ങളില്‍ വില്ലേജ് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."