HOME
DETAILS
MAL
പരിമിതികള്‍ക്കിടയില്‍ ജില്ലാതല അധ്യാപക പരിശീലനം തുടങ്ങി
backup
April 23 2016 | 17:04 PM
എടച്ചേരി (കോഴിക്കോട്): സംസ്ഥാനത്ത് 2016-17 അധ്യയന വര്‍ഷത്തെ അധ്യാപക പരിശീലന പരിപാടി തുടങ്ങി. 14 ജില്ലകളില്‍ വിവിധ സെന്ററുകളിലായാണ് പരിശീലനം നടക്കുന്നത്.
സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ച അധ്യാപകരാണ് ജില്ലാതല റിസോഴ്‌സ് പേര്‍സണ്‍ മാര്‍ക്ക് (ആര്‍.പി) പരിശീലനം നല്‍കുന്നത്. നേരത്തെ ബി.ആര്‍.സി ട്രെയിനര്‍മാരാണ് ജില്ലാതല പരിശീലനത്തില്‍ പങ്കാളികളായിരുന്നത്.
ജില്ലാതല പരിശീലികരായി മുന്‍പ് ജോലി ചെയ്ത പല അധ്യാപകരും ഇപ്രാവശ്യം ഇതില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. നേരത്തെ ആര്‍.പി മാരായിരുന്ന പലരും ബൂത്ത് ലവല്‍ ഓഫിസര്‍മാരും, പ്രധാന അധ്യാപകന്റെ ചുമതലയുള്ളവരുമായതിനാലാണ് വിട്ടുനില്‍ക്കുന്നത്. എന്നാല്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു പതിവ് ചടങ്ങ് മാത്രമായി പരിശീലനങ്ങള്‍ മാറുന്നു എന്നാണ് ഒരു വിഭാഗം അധ്യാപകരുടെ അഭിപ്രായം.
ചുട്ടു പൊള്ളുന്ന വേനലും, നിയമസഭാ തെരഞ്ഞെടുപ്പും കണക്കിലെടുത്ത് ഈ വര്‍ഷത്തെ അധ്യാപക പരിശീലനം നടക്കാന്‍ ഇടയില്ലെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ പ്രാവശ്യം ഞായറാഴ്ച ദിവസം കൂടി ഉള്‍പ്പെടുത്തിയാണ് ജില്ലാതല ആര്‍.പി മാര്‍ക്കുള്ള പരിശീലനം വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നത്.
ഞായറാഴ്ചകളില്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായതില്‍ അധ്യാപകര്‍ ശക്തമായ പ്രതിഷേധത്തിലാണ്. അതെ സമയം മിക്ക അധ്യാപകര്‍ക്കും ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്നത് ഉള്‍പ്പെടെ നിരവധി ജോലികള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ഒട്ടനവധി അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ലഭിച്ചിട്ടുണ്ട്.
പ്രതികൂലമായ കാലാവസ്ഥയില്‍ പോലും ഇത്ര നിര്‍ബന്ധമായും കര്‍ശനമായും ഈ പരിശീലന പരിപാടി എന്തിന് നടത്തുന്നു എന്ന ചോദ്യം അധ്യാപകരില്‍ നിന്നും ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒന്നും തന്നെ പരിശീലന പരിപാടിയില്‍ ഇല്ലെന്നത് അവരുടെ ചോദ്യത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."