ലത്തീന്‍ സമൂഹത്തിനിടയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമം: ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം
കണ്ണൂര്‍: ലത്തീന്‍ കത്തോലിക്കാ സമുദായത്തിനിടയില്‍ വിള്ളലുകള്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം. കേരള ലത്തീന്‍ കത്തോലിക്ക അല്മായ കമ്മിഷന്റെ അല്മായ ശുശ്രൂഷാസംഗമം കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷനായി. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്, പുഷ്പ ക്രിസ്റ്റി, ഫാ. വില്യം രാജന്, മേബിള്‍ ജോണ്‍കുട്ടി, എഡ്വേര്‍ഡ് എടയടത്ത്, ജോയി ഗോതുരുത്ത്, ലിഡ ജേക്കബ്, ഷാജി ജോര്‍ജ്, ജോസഫ് ജൂഡ്, ഫാ. ഫ്രാന്‍സിസ് സേവ്യര്‍ സംബന്ധിച്ചു. മോണ്‍. ദേവസി ഈരത്തറ പതാക ഉയര്‍ത്തി. ഇന്നുരാവിലെ 11ന് സമാപന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. കെ.സി. ജോസഫ് എം.എല്‍.എ സുവനീര്‍ പ്രകാശനം ചെയ്യും. അല്മായ പ്രതിഭകളെ കെ.വി തോമസ് എംപി ഉപഹാരങ്ങള്‍ നല്കി ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."