HOME
DETAILS
MAL
പുതിയ ഉത്തരവ് വന്നില്ല; ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡില്‍ നിന്ന് പലരും പുറത്ത്
backup
April 23 2016 | 17:04 PM
കോഴിക്കോട്: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡില്‍ പുതിയ മെമ്പര്‍മാര്‍ക്ക് ചേരാന്‍ അവസരമില്ലാത്തത് കാരണം ദുരിതമനുഭവിക്കുന്നത് നിരവധി പേര്‍. പുതിയ ഉത്തരവ് വരാത്തതു കാരണം മെമ്പര്‍മാരെ ചേര്‍ക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിത്സാ നിരക്കില്‍ ആനുകൂല്യം ലഭിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കുന്ന പ്രവൃത്തികളാണ് നടന്നുവരുന്നത്. 2009 ലാണ് ഈ പദ്ധതി ആരംഭിച്ചത്. 2013-2014 വര്‍ഷത്തിലും 2014-2015 വര്‍ഷത്തിലും കാര്‍ഡ് പുതുക്കി നല്‍കി.
2015-2016 വര്‍ഷത്തില്‍ പുതുക്കാതെ പഴയതിനു പ്രാബല്യം നല്‍കുകയായിരുന്നു. എന്നാല്‍ 2016-2017 വര്‍ഷത്തിലെ കാര്‍ഡാണ് ഇപ്പോള്‍ പുതുക്കി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം അക്ഷയ സെന്റര്‍ വഴി അപേക്ഷ നല്‍കിയവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ അവസരമുള്ളത്. കഴിഞ്ഞ വര്‍ഷത്തെ കാര്‍ഡില്ലാത്തവര്‍ക്കും മുന്‍പു പേര് ചേര്‍ക്കാത്തവര്‍ക്കും അവസരമില്ല. ഇതു കാരണം പ്രവാസികളായി ഇപ്പോള്‍ നാട്ടിലുള്ളവര്‍ക്കും 2014 ല്‍ അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും അവസരം നഷ്ടപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ റിലയന്‍സ് കമ്പനിക്കായിരുന്നു കാര്‍ഡ് തയ്യാറാക്കുന്നതിന്റെ ചുമതല. ഈ തവണ ഐ.സി.ഐ.സി.ഐ ഇന്‍ഷുറന്‍സ് കമ്പനിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഇതു പ്രകാരം ഈ കമ്പനിയാണ് കാര്‍ഡ് പുതുക്കി നല്‍കുന്നത്.
കരാര്‍ പുതുക്കിയതോടെ പഴയ കാര്‍ഡ് തന്നെ പുതുക്കി നല്‍കാന്‍ സംവിധാനമില്ല. പകരം കുടുംബത്തില്‍ ആരോഗ്യ കാര്‍ഡ് ആവശ്യമുള്ളവര്‍ മുഴുവനും വീണ്ടും ഫോട്ടോ എടുക്കണം. കുടുംബ നാഥനും നാഥയും കൂടാതെ മൂന്നു പേര്‍ക്കുമാണ് അവസരം. കുടുംബത്തില്‍ എത്ര അംഗങ്ങള്‍ ഉണ്ടെങ്കിലും ഒരു കാര്‍ഡില്‍ അഞ്ചിലധികം പേര്‍ക്ക് അവസരം ലഭിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."