HOME
DETAILS
MAL
വീട്ടമ്മയുടെ മരണം ദുരൂഹതയില്ലെന്ന് പൊലിസ്
backup
September 24 2016 | 22:09 PM
പടിഞ്ഞാറങ്ങാടി: പട്ടിത്തറ വരോട്ട് കാങ്കുന്നത്ത് പരേതനായ ഉണ്ണി നമ്പ്യാര്‍ എന്നവരുടെ ഭാര്യ ലക്ഷിമി ദേവി മരണപ്പെട്ടതില്‍ ദുരൂഹതയില്ലെന്ന് തൃത്താല എസ്.ഐ രഞ്ജിത്ത് പറഞ്ഞു.
കഴിഞ്ഞ പതിനെട്ടാം തിയ്യതി ഞായറാഴ്ച്ച രാവിലെയാണ് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീട്ടു വളപ്പില്‍ കാണപ്പെട്ടത്.
വീട്ടില്‍ ഒരേ ഒരു മകള്‍ സുജാതയും, അവരുടെ ഭര്‍ത്താവ് സുധീര്‍ കുമാറും, ഭര്‍തൃ മാതാവും മാത്രമാണുണ്ടായിരുന്നത്. മരണത്തെ തുടര്‍ന്ന് സംശയം ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തില്‍ തൃത്താല എസ്.ഐ രഞ്ജിത്തും, ഫോറന്‍സിക് വിദഗ്ധരും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റും ആത്മഹത്യയാണ് നടന്നത് എന്നാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ ദുരൂഹതയില്ലെന്ന് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."