രണ്ടിടങ്ങളില്‍ ബൈത്തുറഹ്മക്ക് തുടക്കമായി
പട്ടാമ്പി: മുതുതല പഞ്ചായത്തിലെ പതിമൂന്നാംവാര്‍ഡില്‍ തോട്ടിന്‍കരയില്‍ ശിഹാബ്തങ്ങള്‍ റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ നിര്‍മാണം തുടങ്ങിയ ബൈത്തുറഹ്മ കട്ടിലവെക്കല്‍ കര്‍മ്മം ചെമ്പുലങ്ങാട് ഉസ്താദ്, സി.എ.എം.എ കരീം നിര്‍വഹിച്ചു. മുഹമ്മദ് അലി മൗലവി, പി.ടി മുഹമ്മദ് മാസ്റ്റര്‍, എം.ടി ഇബ്രാഹിം ഹാജി, കെ.എം മുഹമ്മദ്, യാഹുട്ടി, ഹനീഫ, ബഷീര്‍, റസാഖ്, ബാപ്പു കൊടുമുണ്ട, യാസിര്‍, മുജീബ്, സകരിയ്യ സംബന്ധിച്ചു.
മണ്ണാര്‍ക്കാട്: അബൂദബി കെ.എം.സി.സി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യനെടം കുളര്‍മുണ്ടയിലെ ഹീമോഫീലിയ. ബാധിതരായ കുട്ടികളുടെ കുടുംബത്തിന് നിര്‍മിച്ച് നല്‍കുന്ന ബൈത്തുറഹ്മയുടെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. നാവൂരന്‍ മുഹമ്മദലി എന്ന റഷീദിന്റെ കുടുംബത്തിനാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി പൊന്‍പാറ കോയക്കുട്ടി അധ്യക്ഷനായി.
അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, എം. മമ്മദ് ഹാജി, വൈശ്യന്‍ മുഹമ്മദ്, അസീസ് പച്ചീരി, കെ.കെ ബഷീര്‍, കെ.സി മൊയ്തുപ്പു, ടി.പി മുഹമ്മദ് മുസ്‌ലിയാര്‍, കെ.പി അബ്ദുല്ല മാസ്റ്റര്‍, അബൂദബി കെ.എം.സി.സി മണ്ഡലം ഭാരവാഹികളായ മുഹമ്മദ് ഫൈസല്‍ പാറയില്‍, നൗഫല്‍ മണലടി, കരീം കീടത്ത്, സലീം നാലകത്ത്, റഷീദ് മണ്ണാര്‍ക്കാട്, ഗഫൂര്‍ പൂതംകോടന്‍, കെ.പി.എസ് പയ്യനെടം, നൗഷാദ് വെളളപ്പാടം, കോളശ്ശേരി, മുസ്തഫ വറോടന്‍, ജോസ് കൊല്ലിയില്‍, സി.എച്ച് ഷൗക്കത്തലി, എസ്.കെ രായിന്‍, മൊയ്തീന്‍ മുസ്‌ലിയാര്‍, യൂസഫ് വെളളപ്പാടം, കുട്ടാട്ട് ഹംസ, അലവി വിയ്യനാടന്‍, അബ്ബാസ് വെളളപ്പാടം സംബന്ധിച്ചു.
അബ്ബാസ് കൊടുവാളി സ്വാഗതവും, കെ.കെ അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു. സി.വി മുഹമ്മദ് റിഷാദ്, മജീദ് അണ്ണാംതൊടി തുടങ്ങിയ ഭാരവാഹികളുടെ നേതൃത്വത്തിലാണ് അബൂദബിയില്‍ ധനം സമാഹരിക്കുന്നതിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."