പട്ടാമ്പി നഗരസഭയിലെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം
പട്ടാമ്പി: പുതിയതായി രൂപീകൃതമായ നഗരസഭകളിലൊന്നായ പട്ടാമ്പി നഗരസഭയുടെ 2016-17 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിക്കാത്തതിനെ സംബന്ധിച്ച വാര്‍ത്ത സുപ്രഭാതം പ്രസിദ്ധീകരിച്ചിരുന്നു.
അംഗീകാരം ലഭിച്ചതോടെ നഗരസഭാ പ്രദേശത്തെ പ്രധാനപ്പെട്ട പ്രൊജക്ടുകള്‍ക്ക് ആരംഭം കുറിക്കും.
പ്രദേശത്തെ വീടില്ലാത്ത കുടുംബങ്ങള്‍ക്ക് വീട് എന്ന ലക്ഷ്യത്തിലേക്കായി സമ്പൂര്‍ണ്ണ ഭവനപദ്ധതി, പട്ടാമ്പി ഗവ. ഹൈസ്കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂം, വിട്ടുകിട്ടിയ സ്കൂളുകള്‍ക്ക് കംപ്യൂട്ടറുകള്‍, മൈക്ക് സെറ്റുകള്‍, അടിസ്ഥാന സൗകര്യവികസനം, ഹെല്‍ത്ത് സെന്ററുകള്‍ക്ക് കമ്പ്യൂട്ടറുകള്‍, കാര്‍ഷിക മേഖലയുടെ വികസനം, കുടിവെള്ളം, സമ്പൂര്‍ണ്ണ ശുചിത്വം, റീജിയണല്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് ഇന്‍ഷൂറന്‍സ് പദ്ധതി, പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായി പ്രൊഫഷണല്‍ കോഴ്സുകള്‍ക്കു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്, യുവജനങ്ങള്‍ക്ക് ഓട്ടോറിക്ഷ വിതരണം, വൃദ്ധര്‍ക്ക് വീല്‍ച്ചെയറുകള്‍, അംഗനവാടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, റോഡുകളുടെ വികസനം തുടങ്ങിയവയാണ് പ്രധാനപ്പെട്ട പ്രൊജക്ടുകളെന്ന് മുന്‍സിപ്പല്‍ ചെയര്മാന് കെ.പി വാപ്പുട്ടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."