ജീവനക്കാരെ പീഡിപ്പിക്കുന്ന മേലുദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും: ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി
പാലക്കാട്: ജീവനക്കാരെ വീട്ടു ജോലിക്കും മറ്റുജോലികള്‍ക്കുമായി ഉപയോഗിക്കുന്ന മേധാവികളെ ചോദ്യം ചെയ്യാന്‍ സംഘടനകള്‍ തയ്യാറാകണന്നും പരാതി ലഭിച്ചാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്നും നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി പറഞ്ഞു. പൊലിസ് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മുനിസിപ്പല്‍ ടൗണ്‍ഹാള്‍ അനക്‌സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ സംസ്ഥാന പ്രസിഡന്റ് ടി.എ അഷ്‌റഫ് യോഗത്തില്‍ അധ്യക്ഷനായി. ജോ. കൗണ്‍സില്‍ ചെയര്‍മാന്‍ ജി. മോട്ടിലാല്‍, പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ആര്‍. ബിജു, ജോ.കൗണ്‍സില്‍ സെക്രട്ടേറിയേറ്റ് അംഗം കെ മുകുന്ദന്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.സി ഗംഗാധരന്‍ സ്വാഗതവും സംഘടനാ വൈസ് പ്രസിഡന്റ് കെ. ബാബു നന്ദിയും പറഞ്ഞു.
ഉച്ചകഴിഞ്ഞ് നടന്ന പൊതുസമ്മേളനം റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാനും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ കെ.പി സുരേഷ്‌രാജ് അധ്യക്ഷനായി. എസ് വിജയകുമാരന്‍ നായര്‍, വി ചാമുണ്ണി, എം നൂര്‍മുഹമ്മദ്, വി ചന്ദ്രബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."