മദ്യനയത്തില്‍ മാറ്റം വരുത്തരുത്: മദ്യവിരുദ്ധ ജനകീയ മുന്നണി
പാലക്കാട്: മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള എല്‍.ഡി.എഫ്. സര്‍ക്കാറിന്റെ നീക്കം ജനദ്രോഹ പരമാണെന്നു സി. ചന്ദ്രന്‍ കുറ്റപ്പെടുത്തി. ഘട്ടം ഘട്ടമായി സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ബാറുകള്‍ അടച്ചുപൂട്ടിയ നടപടി സുപ്രീം കോടതി പോലും അംഗീകരിച്ചതാണ്. ടൂറിസത്തിന്റെ മറവില്‍ കേരളത്തെ മദ്യത്തില്‍ മുക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് മദ്യ വിരുദ്ധജനകീയ മുന്നണി ജില്ലാ ഭാരവാഹികള്‍ പാലക്കാട് സ്റ്റേഡിയം ബസ്റ്റാന്റിന് മുമ്പില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉള്‍ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ മദ്യ കച്ചവടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോവര്‍ഷവും പത്തുശതമാനം ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള മദ്യ ഷോപ്പുകളും അടച്ച് പത്തുവര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കാനുള്ള മദ്യനയമാണ് യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചതെങ്കില്‍, മദ്യനയത്തില്‍ മാറ്റം വരുത്തി ഷാപ്പുകള്‍ ഇനിമുതല്‍ അടയ്ക്കില്ലെന്ന് പറഞ്ഞ് അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാനുള്ള നീക്കമാണ് എള്‍.ഡി.എഫ് സര്‍ക്കാര്‍ നടത്താന്‍ പോകുന്നത്. പ്രസ്തുത നീക്കം ജനങ്ങളെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ആരോപിച്ചു.
മദ്യവിരുദ്ധ ജനകീയ മുന്നണി ചെയര്‍മാന്‍ എ.കെ.സുല്‍ത്താന്‍ അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ കെ.എ. സുലൈമാന്‍, റയ്മണ്ട് ആന്റണി, എ.എന്‍. കരിങ്കരപ്പുള്ളി, എസ്. കുമാരന്‍ ചിറക്കാട്, കെ.എ. രഘുനാഥ്, എസ്. മുഹമ്മദ്, സ്വാമിനാഥന്‍ വെണ്ണക്കര, എസ്. സഹാബ്ദ്ദീന്‍, എം.സി. വിജയകുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."