ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെ പുതിയ പ്ലാറ്റ്ഫോം ഉദ്ഘാടനം നാളെ
ഒലവക്കോട്: പാലക്കാട് ജങ്ഷന് റെയില്‍വേ സ്റ്റേഷനിലെ പുതിയതായി നിര്‍മിച്ച പ്ലാറ്റ്ഫോമിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ കേന്ദ്രമന്ത്രി സുരേഷ് പ്രഭു നിര്‍വഹിക്കും. നാളെ രാവിലെ എന്പതിന് കോഴിക്കോട് നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം. കോഴിക്കോട് സ്റ്റേഷന് പരിസരത്തു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ചുള്ള പരിപാടി ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലും സംഘടിപ്പിച്ചിട്ടുണ്ട്.
റെയില്വേസ്റ്റേഷന് ഓഫിസിനോട് ചേര്‍ന്നു പൂര്‍ത്തിയായ പ്ലാറ്റ്ഫോമിന് ഇതേവരെ നമ്പറും നല്‍കിയിട്ടില്ല. നിര്‍മാണം നേരത്തെ പൂര്‍ത്തിയായെങ്കിലും ഇന്റര്‍ലോക്കിങ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ പിന്നീടാണ് നടത്തിയത്.
ഇലക്ട്രിക് ട്രെയിനുകളും മാറ്റി സ്ഥാപിക്കേണ്ടി വന്നതിനാല്‍ ഇതേവരെ പ്ലാറ്റ് ഫോം യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിയാത്തതും റെയില്‍വേ സ്റ്റേഷനിലെത്തുന്നവരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. പ്ലാറ്റ്ഫോമിനോട് ചേര്‍ന്ന് പ്ലാറ്റ്ഫോമിനു മുകളിലായി ഏകദേശം 300 മീറ്റര്‍ നീളത്തില്‍ മേല്‍ക്കൂര ഉള്‍പ്പെടെ ഉള്ള പണികളും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.
ഈ പ്ലാറ്റ് ഫോമില്‍ പരീക്ഷണാര്‍ത്ഥം അടുത്ത ദിവസം ട്രെയിനുകള്‍ നിര്‍ത്തുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പുതിയ പ്ലാറ്റ് ഫോം പ്രവര്‍ത്തന സജ്ജമാകുന്നതോടെ പാലക്കാട് യാത്ര അവസാനിക്കുന്ന പൊള്ളാച്ചി ട്രെയിനുകള്‍ക്ക് സാങ്കേതിക തടസ്സമില്ലാതെ ഒലവക്കോടെത്താനാകുമെന്നും ഇതുവഴി യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."