ചേരമാന്‍ ജുമാമസ്ജിദ് പുനര്‍നിര്‍മിക്കുവാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും
കൊടുങ്ങല്ലൂര്‍: ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം ദേവാലയമായ ചേരമാന്‍ ജുമാമസ്ജിദ് പുനര്‍നിര്‍മിക്കുവാന്‍ സര്‍ക്കാര്‍ സാമ്പത്തികം ഉള്‍പ്പെടയുളള സഹായം ഉണ്ടാകുമെന്ന് ധനകാര്യമന്ത്രി ഡോ.തോമസ്സ് ഐസക് പറഞ്ഞു.
ഡച്ച് അംബാസിഡര്‍ അല്‍ഫോണ്‍സ് സ്‌റ്റേലിങ്ക്, സംസ്ഥാന ടൂറിസം മന്ത്രി എ.സി മൊയ്തീന്‍, അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ എന്നിവരോടൊപ്പം പളളി സന്ദര്‍ശിച്ച മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കടലാസ്സുകള്‍ എത്രയും വേഗം സമര്‍പ്പിച്ചാല്‍ ഇതിനാവശ്യമായ പണം സര്‍ക്കര്‍ അനുവദിക്കും. മഹല്ല് കമ്മിറ്റിയുടെ നേതൃത്തില്‍ തയാറാക്കിയ പുനര്‍നിര്‍മിക്കുന്ന പളളിയുടെ രൂപരേഖയുടെ സി.ഡി ദൃശ്യങ്ങള്‍ കണ്ടശേഷം മഹല്ല് കമ്മിറ്റി ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ഏകദേശം 30 കോടി രൂപ ചിലവഴിച്ചാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ പള്ളി പൗരാണിക തനിമകളോടെ അതേപടി നിലനിര്‍ത്തി കൊണ്ടാണ് ഭൂഗര്‍ഭ നിലയുളള പള്ളി നിര്‍മിക്കുന്നത്.
കേരളീയ വാസ്തു ശില്‍പ്പ ശൈലിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമ്പോള്‍ 6000 ഓളം പേര്‍ക്ക് ഒരേ സമയം പ്രാര്‍ഥനകള്‍ നിര്‍വഹിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. പഴയതലമുറക്ക് പരിചിതമായ മാളികപ്പുര മാതൃക തിരിച്ചുകൊണ്ടുവരും. ഇപ്പോള്‍ ഒരേസമയം 2500 ഓളം പേര്‍ക്ക് നമസ്‌ക്കരിക്കാനുള്ള സൗകര്യമുണ്ട്.
പൗരാണിക തനിമ നിലനിര്‍ത്തി ആധുനിക സൗകര്യങ്ങളോടെ ഭൂഗര്‍ഭ നിലകളോടെ വിപുലീകരിക്കുമ്പോള്‍ രാജ്യത്തെ ആദ്യത്തെ ഭൂഗര്‍ഭ മസ്ജിദായി ചേരമാന്‍ ജുമാമസ്ജിദ് മാറും.
പള്ളിയിലെത്തിയ മന്ത്രിതല സംഘത്തെ മഹല്ല് സെക്രട്ടറി എസ്.എ അബ്ദുള്‍ഖയ്യും, അഡ്മിനിസ്‌ട്രേറ്റര്‍ ഇ.ബി ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."