ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു
കൊടകര: ഗ്രാമപഞ്ചായത്തിന്റെയും, മൃഗാശുപത്രിയുടെയും, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂനിവേഴ്‌സിറ്റിയിലെ സംരംഭകത്വ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ആട് കര്‍ഷക സംഘം രൂപീകരണത്തിന്റെ ഭാഗമായി ആട് കര്‍ഷകര്‍ക്കുള്ള ദ്വിദിന ശില്‍പശാല നടത്തി.
ശില്‍പ്പശാല കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എല്‍ പാപ്പച്ചന്‍, വിലാസിനി ശശി, സംരംഭകത്വ വിഭാഗം അസി. പ്രൊഫസര്‍ ഡോ. ദീപ ആനന്ദ്, ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. എം.എ മാത്യൂസ്, സഹകരണസംഘം രൂപീകരണസമിതി പ്രസിഡന്റ് എന്‍.വി ബിജു എന്നിവര്‍ സംസാരിച്ചു.
ധാതുലവണമിശ്രിതം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എല്‍ പാപ്പച്ചന്‍ വിതരണം ചെയ്തു. 'ലാഭകരമായ ആട് വളര്‍ത്തല്‍' എന്ന വിഷയം ആസ്പദമാക്കി വെറ്ററിനറി കോളജിലെ വിദഗ്ദ്ധരായ ഡോ. മഞ്ജു ശശിധരന്‍, ഡോ. തിരുപ്പതി വെങ്കിടാചലപതി, ഡോ. ട്രീസമോള്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."