തൃശൂര്‍ ജില്ലാ ആശുപത്രിയെ മികച്ച ആശുപത്രിയാക്കും: മന്ത്രി വി.എസ് സുനില്‍കുമാര്‍
തൃശൂര്‍: ജില്ലാ ആശുപത്രിയെ ജില്ലയിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നാക്കി ഉയര്‍ത്തും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പരമാവധി തുക ആശുപത്രി വികസനത്തിനായി ഉപയോഗിക്കുമെന്നും കൃഷി വകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രി കോര്പറേഷന് ആശുപത്രിയാക്കുന്ന ഭരണ കൈമാറ്റ ഉത്തരവ് മേയര്‍ക്ക് നല്കി സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളെ പാവപ്പെട്ട രോഗികളുടെ ആശാകേന്ദ്രമാക്കിഉയര്ത്താന് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്.
പുതിയ തസ്തികകള്‍ സൃഷ്ടിക്കുമ്പോള്‍ പ്രഥമ പരിഗണന ആരോഗ്യ വകുപ്പിലെ തസ്തികകള്‍ സൃഷ്ടിക്കുന്നതിലായിരിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ കോര്പറേഷന് മേയര്‍ അജിത ജയരാജന് അധ്യക്ഷയായി.
ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ആമുഖ പ്രഭാഷണം നടത്തി. കോര്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ജേക്കബ് പുലിക്കോട്ടില്‍, എം.ആര് റോസിലി, അഡ്വ. എം.പി ശ്രീനിവാസന്, പി.സുകുമാരന്‍, വത്സല ബാബുരാജ്, അനൂപ് ഡേവീസ് കാട, പ്രതിപക്ഷനേതാവ് അഡ്വ. എം.കെ മുകുന്ദന് കൗണ്‍സിലര്‍മാരായ കെ.മഹേഷ്, ഷീബ ബാബു, സെക്രട്ടറി ഇന്‍ ചാര്‍ജ് വി.അച്യുതന് എന്നിവര്‍ ആശംസ നേര്‍ന്നു.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അലോഷ്യസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യകാര്യ ചെയര്‍പേഴ്സണ്‍ എം.എല്‍ റോസി സ്വാഗതവും കൗണ്‍സിലര്‍ പ്രേമകുമാരന് നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."