തൃശൂര്‍: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. ഇരിങ്ങാലക്കുട ഭാഗങ്ങളില്‍ സ്വര്‍ണം പണ്ടം പണയം വെക്കുന്ന സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കോണത്തക്കുന്ന് സ്വദേശി ഞാവേലിപറമ്പില്‍ അന്‍സാര്‍ ആണ് പിടിയിലായത്. സ്വര്‍ണത്തെ വെല്ലുന്ന വിധം മുക്കുപണ്ടം കൊണ്ട് വിവിധ മോഡലിലുള്ള മാലകള്‍ നിര്‍മിച്ച ശേഷം, മാലയുടെ കൊളുത്തു മാത്രം ഒറിജിനല്‍ സ്വര്‍ണത്തില്‍ ഉണ്ടാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. പണയം വക്കാന്‍ സ്ഥാപനത്തില്‍ എത്തുമ്പോള്‍ മാലയുടെ കൊളുത്തു മാത്രമാണ് ഉരച്ചു നോക്കുകയുള്ളൂ എന്നതിനാലാണ് പ്രതികള്‍ ഇത്തരത്തില്‍ ചെയ്തിരുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് അന്വേക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. റൂറല്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സുരേഷ് ബാബു, റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എശ്.പി ബിജു.കെ.സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."