കഞ്ചാവുമായി പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി
ചാവക്കാട്: തീരമേഖലയില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന കഞ്ചാവുമായി പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി. ചാവക്കാട് ബസ്സ്റ്റാന്‍ഡിനു കിഴക്ക് പെട്രോള്‍ പമ്പിന് സമീപം മുസ്ലീംവീട്ടില്‍ ഷറഫുദ്ദീന്‍ (27), പാലയൂര്‍ കാവതിയാട്ട് ക്ഷേത്രത്തിന് സമീപം കടേങ്ങര സിജിത്ത് (20)എന്നിവരെയാണ് ചാവക്കാട് കോടതില്‍ ഹാജരാക്കിയത്. വെള്ളിയാഴ്ച്ച വൈകീട്ട് എ.എസ്.ഐ അനില്‍ മാത്യുവും സംഘവുമാണ് ഇവരെ സാഹസികമായി പിടികൂടിയത്.
തിരുവത്ര ചീനിച്ചുവടിന് സമീപത്തെ കാറ്റാടിമരങ്ങള്‍ക്കിടയില്‍ ഇവര്‍ കഞ്ചാവുമായത്തെിയ വിവരം നാട്ടുകാരാണ് പൊലിസിനെ അറിയിച്ചത്. തുടര്‍ന്നാണ് എ.എസ്.ഐ അനില്‍ മാത്യുവും സംഘവവും മഫ്ത്തിയിലെത്തിയത്. പൊലിസാണെന്ന സൂചന മനസ്സിലാക്കിയ ഷറഫുദ്ധീനും ഷിജിത്തും കഞ്ചാവുമായി കടപ്പുറത്തുകൂടി വടക്കു നീളം ഓടി. സിജിത്തിനെ പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും ഷറഫുദ്ദീന്‍ കഞ്ചാവുമായി കടലിലേക്ക് ചാടി. പൊലിസും നാട്ടുകാരും ചേര്‍ന്ന് കടലിലേക്ക് വഞ്ചിയിറക്കി പ്രതിയെ പിടികൂടാന്‍ ശ്രമിച്ചതോടെ ഷറഫുദ്ദീന്‍ കരക്കു കയറുകയായിരുന്നു.
മിഠായി രൂപത്തില്‍ പൊതിഞ്ഞ 65 പൊതികളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ഓരോ പൊതികളും 500 രൂപക്കാണ് വില്‍ക്കുന്നതെന്ന് പ്രതികള്‍ പൊലിസിനോട് പറഞ്ഞു. മൊത്തവില്‍പ്പനക്കാരില്‍ നിന്ന് വാങ്ങിയാണ് ഇവര്‍ ചില്ലറ വ്യാപാരം നടത്തുന്നത്. ബൈക്കിലത്തെി ഇടത്താവളങ്ങളില്‍ തമ്പടിച്ച് ആവശ്യക്കാരെ ഫോണില്‍ വിളിച്ച് ബന്ധപ്പെടലാണ് ഇവരുടെ പതിവ് രീതി. ഷറഫുദ്ദീന്‍ മോഷണകേസിലെ പ്രതി കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."