കടുവാത്തോല്‍ പിടിച്ചെടുത്ത സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍
കുമളി: കടുവാത്തോല്‍ വില്പനയ്ക്കെത്തിച്ച സംഭവത്തില്‍ ഒരാളെ കൂടി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി കറുപ്പണ്ണന് എന്ന് വിളിക്കുന്ന കറുപ്പയ്യയാണ് (62) പിടിയിലായ നാലാമന്.
രത്നവ്യാപാരിയായ ഇയാള്‍ക്ക് സ്വദേശത്തെ ഉന്നത പൊലിസ് ഉദ്യോഗസ്ഥനില്‍ നിന്നാണ് തോല് ലഭിച്ചതെന്ന് മൊഴി നല്‍കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തമിഴ്നാട് സ്വദേശികളായ എം.എം.എസ് കോളനിയില്‍ ശ്രീനിവാസന് (62), ഇയാളുടെ മകന് മണിമാരന്‍ (26), മധുര ചാലക്കുടി അമ്മന്‍കോവില്‍ ഗൗതം (20) എന്നീ മൂന്നുപേരെ വ്യാഴാഴ്ച രാത്രി തേക്കടി റേഞ്ച് ഓഫീസര്‍ സജീവന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസമാണ് പിടികൂടിയത്.
ഇവരില്‍ നിന്നാണ് കറുപ്പയ്യയെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഇയാളാണ് മറ്റ് പ്രതികള്‍ക്ക് കടുവ തോല് കൈമാറിയത്. മൂന്നു വര്‍ഷത്തോളം കാല പഴക്കമുണ്ടെന്ന് കരുതുന്ന കടുവയുടെ തോല് തമിഴ്നാട്ടിലെ സത്യമംഗലത്ത് നിന്ന് എത്തിച്ച് കുമളിയ്ക്ക് സമീപമുള്ള ഏല തോട്ടത്തില്‍ സൂക്ഷിച്ചു ആവശ്യക്കാരെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."