കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാട്: തെളിവെടുപ്പ് ദിവസം ആര്.ഡി.ഒ ഓഫിസിലേക്ക് മാര്‍ച്ച്
തൊടുപുഴ: കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഭൂമിയുടെ ഉടമവസ്ഥാവകാശ രേഖകള്‍ പരിശോധിക്കുന്നതിനായുള്ള തെളിവെടുപ്പു ദിവസം ദേവികുളം ആര്‍ഡിഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്താന്‍ കര്‍ഷക സംഘം തീരുമാനം.
ജോയ്സ് ജോര്‍ജ് എംപിയും കുടുംബാംഗങ്ങളും 29 ന് ആര്‍ഡിഒ മുന്‍പാകെ ഹാജരാകണമെന്നാണു നിര്‍ദേശം. ആരും ആര്.ഡിഒയ്ക്കു മുന്‍പാകെ ഭൂ സംബന്ധമായ രേഖകളുമായി ഹാജരാകില്ലെന്നും ഇതിനു പകരം ആര്‍ഡിഒ ഓഫിസിലേക്കു മാര്‍ച്ച് നടത്താനാണു കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
ഓഗസ്റ്റ് 31 ന് ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളുമായി ഹാജരാകാന്‍ എംപിക്കും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 25 പേര്‍ക്കു ആര്‍ഡിഒ നോട്ടീസ് അയച്ചിരുനനുവെങ്കിലും ജോയ്സ് ജോര്‍ജ് എംപിയും കുടുബാംഗങ്ങളും ഹാജരായില്ല.
എംപിയും കുടുംബാംഗങ്ങളും ഹാജരാകാത്തതിനെ തുടര്‍ന്നാണു തെളിവെടുപ്പ് ഈ മാസം 29 ലേക്ക് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."