നഗരസഭയുടെ കുടിവെള്ളവിതരണത്തില്‍ വന്‍ ക്രമക്കേട്: തുക നല്‍കുന്നത് തടഞ്ഞുവച്ചു
ഏറ്റുമാനൂര്‍ : കഴിഞ്ഞ വര്‍ഷം നഗരസഭാ പ്രദേശത്ത് നടത്തിയ കുടിവെള്ള വിതരണത്തില്‍ വന്‍ക്രമക്കേട്. വിതരണം ചെയ്യാത്ത വെള്ളത്തിന്റെ പേരില്‍ പണം തട്ടാനുള്ള ശ്രമം നഗരസഭാ കൗണ്‍സിലില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിയോരുക്കി. കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗണ്‍സിലില്‍ കുടിവെള്ള വിതരണത്തിന്റെ ബില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ ടി.പി മോഹന്‍ദാസ് ഇതിന്റെ വിശ്വാസ്യതയേയും യാഥാര്‍ഥ്യതയേയും ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്.
ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് കരാര്‍ നല്‍കിയിരിക്കുകയായിരുന്നു. ഒരു ലോഡ് വെള്ളത്തിന് 1200 രൂപാ നിരക്കിലാണ് കരാര്‍ നല്‍കിയിരുന്നത്. ഒരു ദിവസം നാലുലോഡ് വെള്ളമേ വിതരണം ചെയ്യാവൂ എന്ന സര്‍ക്കാര്‍ ഉത്തരവ് ഉള്ളപ്പോള്‍ 350ലധികം ലോഡ് വെള്ളം സീസമില്‍ വിതരണം ചെയ്തുവെന്ന കണക്കാണ് സംശയത്തിനിട നല്‍കിയത്. മാത്രമല്ല കഴിഞ്ഞ വേനലില്‍ വിതരണം ചെയ്ത വെള്ളത്തിന്റെ കണക്കുകള്‍ കൗണ്‍സിലിന് മുന്നിലെത്തിയത് ഏഴ് മാസങ്ങള്‍ക്കു ശേഷം. വെള്ളം വിതരണം ചെയ്തതിന് 4.5 ലക്ഷം രൂപ അധികതുകയ്ക്കുള്ള ബില്‍ സമര്‍പ്പിച്ചതായാണ് ഏകദേശ കണക്കുകള്‍.
ഒരു ലോഡ് വെള്ളം പോലും നല്‍കാത്ത കിഴക്കന്‍ പ്രദേശത്തെ ഒരു വാര്‍ഡില്‍ 22 ലോഡ് വെള്ളം വിതരണം ചെയ്തതായി രേഖയുണ്ടാക്കി. അമ്പലം ഭാഗത്തെ ഒരു കൗണ്‍സിലര്‍ നാലുലോഡ് വെള്ളത്തിനു പകരം 27 ലോഡ് വെള്ളം വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഒരു ലോഡ് വെള്ളം പോലും വിതരണം നടത്താത്ത ഒരു വനിതാ കൗണ്‍സിലറോട് 19 ലോഡ് വെള്ളം വിതരമം ചെയ്ത രേഖ നിര്‍ബന്ധിച്ച് എഴുതി വാങ്ങിയതായും ആരോപണമുണ്ട്. കരാറുകാരനും കൗണ്‍സിലര്‍മാരും ഒത്തുകൊണ്ട് നടത്തിയ കള്ളക്കളി പൊളിഞ്ഞതോടെ പ്രശ്‌നം മോനിറ്ററിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിട്ടു. അവര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം പണം നല്‍കിയാല്‍ മതിയെന്നാണ് കൗണ്‍സില്‍ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."