എസ്.പി പിള്ള, വി.ഡി രാജപ്പന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
കോട്ടയം: ഹാസ്യ സമ്രാട്ടും അഭിനയ പ്രതിഭയുമായിരുന്ന എസ്.പി പിള്ളയുടെയും ഹാസ്യ കാഥികനും നടനുമായിരുന്ന വി.ഡി രാജപ്പന്റെയും സ്മരണ നിലനിര്‍ത്താന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
ഏറ്റുമാനൂര്‍ മീഡിയ സെന്ററാണ് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രശസ്ത ചലച്ചിത്രതാരം ജഗതി ശ്രീകുമാറിനാണ് പ്രഥമ എസ്.പി പിള്ള പുരസ്‌കാരം. പ്രഥമ വി.ഡി രാജപ്പന്‍ പുരസ്‌കാരം എസ്.പി പിള്ളയുടെ കൊച്ചുമകള്‍ സിനിമസീരിയല്‍ താരം മഞ്ജു പിള്ളക്കാണ്.
ശില്‍പവും സ്വര്‍ണ പതക്കവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍.
ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം അഞ്ചിന് ഏറ്റുമാനൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കവിയും ഗാനരചയിതാവും ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി പുരസ്‌കാരം സമര്‍പ്പിക്കും.
്രജൂറി അംഗങ്ങളായ ആര്‍ട്ടിസ്റ്റ് സുജാതന്‍, ഹരിയേറ്റുമാനൂര്‍്, ഏറ്റുമാനൂര്‍ മീഡിയ സെന്റര്‍ പ്രസിഡന്റ് രാജു കുടിലില്‍, ജനറല്‍ സെക്രട്ടറി ബി.സുനില്‍കുമാര്‍, ട്രഷറര്‍ ജോസ് കാണക്കരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."