സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്തും: സുരേഷ് കുറുപ്പ് എം.എല്‍.എ
കോട്ടയം: തൊഴില്‍ അന്വേഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍. എ പറഞ്ഞു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയ്ബിലിറ്റി സെന്റര്‍ സി.എം.എസ് കോളജില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വകാര്യമേഖലയിലെ തൊഴില്‍ ദാതാക്കളുമായി സഹകരിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്തും. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴില്‍ അന്തരീക്ഷം ആകര്‍ഷകമാക്കുന്നതിനും തൊഴില്‍രഹിതരുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കലക്ടര്‍ സി.എ ലത മുഖ്യപ്രഭാഷണം നടത്തി. കോട്ടയം നഗരസഭ അധ്യക്ഷ ഡോ. പി. ആര്‍ സോന, മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ രാധാകൃഷ്ണന്‍ കോയിയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
ജോയിന്റ് ഡയറക്ടര്‍ ഓഫ് എംപ്ലോയ്‌മെന്റ് കെ.കെ രാജപ്പന്‍ സ്വാഗതവും എറണാകുളം മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സി രാജു ഡേവിഡ് നന്ദിയും പറഞ്ഞു. 5500 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്ത ജോബ് ഫെയറില്‍ ഐടി. ബാങ്കിങ്, ഓട്ടോമൊബൈല്‍, ഹോസ്പിറ്റല്‍, റീടെയില്‍ ഫാര്‍മസ്യൂട്ടിക്കല്‍, ടെക്‌നിക്കല്‍-നോണ്‍ടെക്‌നിക്കല്‍, എഫ്.എം.സി.ജി, എന്‍.ബി.എഫ്.സി, ബി.പി.ഒ തുടങ്ങിയ മേഖലകളിലെ 39 സ്വകാര്യ സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തു. എംപ്ലോയ്ബിലിറ്റി സെന്റര്‍ സംഘടിപ്പിച്ച ആറാമത് ജോബ് ഫെയര്‍ ആണ് ഇന്നലെ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."