HOME
DETAILS
MAL
ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ശീലുകള്‍ ആസ്വാദകരുടെ മനം കവര്‍ന്നു
backup
September 25 2016 | 01:09 AM
വൈക്കം: നാദസ്വരൂപനായ വൈക്കത്തപ്പന്റെ കലാമണ്ഡപത്തില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ശീലുകള്‍ ഒഴികിയതു നാദോപാസകര്ക്ക് നവ്യാനുഭവമായി. കാലങ്ങളായി കര്ണാകടസംഗീതത്തിന്റെ നാദവീചികള്‍ അലയടിച്ചിരുന്ന ക്ഷേത്രാങ്കണത്തില്‍ ആദ്യമായാണ് ഹിന്ദുസ്ഥാനി സംഗീതം അരങ്ങേറിയത്.
ബംഗാള്‍ സ്വദേശിനിയായ അബ്രദിതാ ബാനര്‍ജിയാണു ഹിന്ദുസ്ഥാനി സംഗീതത്തിലൂടെ വൈക്കത്തപ്പന് നാദാര്‍ച്ചന നടത്തിയത്. അബ്രദിതാ ബാനര്‍ജിയുടെ രണ്ടുമണിക്കൂര്‍ നീണ്ട ആലാപനം ആസ്വാദകരുടെ മനം കവര്‍ന്നു.
വൈക്കത്തപ്പന്റെ തിരുവാതിര നാളിലാണ് സംഗീതത്തിന്റെ സ്വരമാധൂരിക്ക് വേദിയായത്. വൈക്കത്തപ്പന് സംഗീതസേവാസംഘത്തിന്റെ പ്രതിമാസ തിരുവാതിര സംഗീതസേവയുടെ ഭാഗമായാണ് ഹിന്ദുസ്ഥാനി സംഗീത സന്ധ്യനടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."