HOME
DETAILS

ജാതിയില്ലാ വിളംബരം: സ്വാഗതസംഘം രൂപീകരിച്ചു

  
backup
September 25 2016 | 01:09 AM

%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%82%e0%b4%ac%e0%b4%b0%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be


കോട്ടയം: ശ്രീനാരായണഗുരുവിന്റെ 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ ശതാബ്ദി ആഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുന്നതിന്  മന്ത്രി പി. തിലോത്തമന്റെ നേതൃത്വത്തില്‍ സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് സ്വാഗത സംഘത്തിന്റെ അധ്യക്ഷനും മന്ത്രി പി. തിലോത്തമന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജില്ലയില്‍ നിന്നുളള എം.പി മാര്‍, എം.എല്‍.എമാര്‍, കലക്ടര്‍ സി.എ ലത തുടങ്ങിയവര്‍ രക്ഷാധികാരികളുമാണ്.
എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന, എ.ഡി.എം പി അജന്തകുമാരി, ഗ്രന്ഥശാല സംഘം ജില്ല പ്രസിഡന്റ് വി.കെ കരുണാകരന്‍, ഐ.ആന്റ് പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുള്‍ റഷീദ് എന്നിവര്‍ ഉപാധ്യക്ഷന്‍മാരാണ്. ഗ്രന്ഥശാലാ സംഘം ജില്ലാ സെക്രട്ടറി കെ.ആര്‍ ചന്ദ്രമോഹനാണ് സമിതിയുടെ ജനറല്‍ കണ്‍വീനര്‍.
ജില്ലയിലെ മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ബ്ലോക്ക്-പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പ്രസ് ക്ലബ് പ്രസിഡന്റ്, സര്‍വീസ്- സംഘടന, യുവജന സംഘടനാ പ്രതിനിധികള്‍, മുതിര്‍ന്ന സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് അംഗങ്ങള്‍. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വൈക്കത്ത് നടക്കും. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, സ്‌കൂള്‍-കോളേജ്  വിദ്യാര്‍ത്ഥികള്‍ക്കുളള വിവിധ മത്സരങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടത്തും. ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംസ്‌ക്കാരിക പരിപാടികളും സംഘടിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  a day ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  a day ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  a day ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  a day ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  a day ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a day ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a day ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a day ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  a day ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a day ago