നവീകരണപ്രവര്‍ത്തനത്തില്‍ അഴിമതി; അന്വേഷിക്കണമെന്ന് ക്ഷീരകര്‍ഷകവേദി
വൈക്കം: കാരിക്കോട് ക്ഷീരോല്‍പാദക സംഘത്തില്‍ സംഘത്തിന്റെയും ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ടും ഉപയോഗിച്ച് നടത്തിയ നവീകരണ പ്രവൃത്തികളിലെ അഴിമതി അന്വേഷിക്കണമെന്നു ക്ഷീരകര്‍ഷവേദി ആവശ്യപ്പെട്ടു.
ഫെസിലിറ്റേഷന്‍ സെന്റര്‍ നവീകരണ പ്രവൃത്തികളുടെ ടെണ്ടര്‍ നിയമവിരുദ്ധമായി ഉറപ്പിച്ചതിലും എസ്റ്റിമേറ്റ് റീ കാസ്റ്റുചെയ്തത് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സി. എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ പണികള്‍ ചെയ്യാക്കാതിരുന്നതിനുമെതിരെ ഡയറി ഡിപ്പാര്‍ട്ട്‌മെന്റ് കടുത്തുരുത്തി ഓഫിസര്‍ക്കും സംഘം സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നെങ്കിലും അതൊന്നും വകവെക്കാതെ പണി നടത്തുകയാണുണ്ടായത്.
പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പരിഹരിക്കാതെ ബ്ലോക്ക് അസി. എക്‌സി. എന്‍ജിനീയറുടെ വാലുവേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ഫണ്ട് കൊള്ളയടിച്ച ഭരണസമിതിക്കും സെക്രട്ടറിക്കുമെതിരെ കോട്ടയം ഡയറി ഡവലപ്‌മെന്റ് ഓഫീസര്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നു ക്ഷീരകര്‍ഷകവേദി നേതാക്കള്‍ ആവശ്യപ്പെട്ടു. പി.സി ജോസ് ചെങ്ങാലുംതുരുത്തേല്‍, ജോണി ആനക്കുഴിത്തടം, എ.വി ജോര്‍ജ്ജുകുട്ടി ഇടക്കാരിക്കോട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."