സ്വദേശാഭിമാനിയുടെ നാടുകടത്തല്‍ വാര്‍ഷികാചരണം
നെയ്യാറ്റിന്‍കര: സ്വദേശാഭിമാനി പത്രത്തിന്റെ കണ്ടുകെട്ടലും പത്രാധിപരുടെ നാടുകടത്തലും വാര്‍ഷികാചരണം നാളെ സ്വദേശാഭിമാനി കള്‍ച്ചറല്‍ സെന്ററിന്റെയും നിംസ് മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിക്കുന്നു.
പരിപാടിയുടെ ഭാഗമായി രാവിലെ 8.30 ന് സ്വദേശാഭിമാനി പാര്‍ക്കില്‍ നടക്കുന്ന പുഷ്പാര്‍ച്ചനയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍, ആര്‍. സെല്‍വരാജ്, നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ.ഷിബു, പത്മകുമാര്‍, എസ്.എസ് ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകുന്നേരം 5.30 ന് നിംസ് മെഡിസിറ്റിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം കെ.മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കെ.ആന്‍സലന്‍ എം.എല്‍.എ, അഡ്വ.വിന്‍സന്റ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ.കരകുളം കൃഷ്ണപിളള, എം.എസ് ഫൈസല്‍ഖാന്‍ തുടങ്ങിയവര്‍ സംസാരിക്കും.
വാര്‍ഷികാചരണത്തിന്റെ ഭാഗമായി സ്വദേശാഭിമാനി രാമകൃഷ്ണപിളള നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രചിച്ച തന്റെ ഏക നോവലായ ' നരകത്തില്‍ നിന്ന് ' ഒക്‌ടോബര്‍ ആദ്യവാരം പുനപ്രകാശനം ചെയ്യുമെന്ന് വിനോദ് സെന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."