HOME
DETAILS
MAL
ജാട്ടുകള്‍ മന്ത്രിയുടെ വീട് കത്തിക്കുന്ന രംഗം പുറത്ത്
backup
April 23 2016 | 17:04 PM
റോഹ്ത്തക്:ജാട്ട് പ്രക്ഷോഭകാരികള്‍ ഹരിയാന മന്ത്രിയായ ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീട് ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിദ്യഭ്യാസ-തൊഴില്‍ മേഖലകളില്‍ സംവരണം വേണമെന്ന് ആവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തിയ പ്രക്ഷോഭത്തിനിടെയാണ് ഡല്‍ഹിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുളള മന്ത്രിയുടെ വസന്തിയില്‍ ആക്രമണം ഉണ്ടായത്. അക്രമികളുടെ മുന്നില്‍ നാലു മണിക്കൂറോളം ഭീതിയില്‍ നില്ക്കുന്ന മന്ത്രിയുടെ കുടുംബാംഗങ്ങളുടെ ദൃശ്യങ്ങളും സി.സി.ടിവിയില്‍ ലഭ്യമാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. മന്ത്രി,ഭാര്യ,പത്ത് വയസായ കുട്ടി എന്നിവരെ അക്രമികള്‍ പിന്തുടരുന്നതും അവരില്‍ നിന്നും രക്ഷ തേടി തെരുവിലൂടെ ജീവനും കൊണ്ട് ഓടുന്ന രംഗങ്ങളും ഇതിലുണ്ട്. രണ്ട് നിലയുള്ള വീട് തകര്‍ക്കാന്‍ ജനക്കുട്ടം അടുത്ത രണ്ട് ദിവസവും വന്നിരുന്നു.വീട് ഒന്‍പത് ദിവസത്തോളം കത്തിയെന്നും എല്ലാം അക്രമികള്‍ നശിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."