കടകള്‍ കുത്തിത്തുറന്ന് മോഷണം; കുട്ടിക്കള്ളന്മാര് പിടിയില്‍
നെടുമ്പാശ്ശേരി: നാട്ടിന്‍പുറത്തെ സ്റ്റേഷനറി കടകള്‍ കുത്തിത്തുറന്ന് സ്ഥിരമായി മോഷണം നടത്തുന്ന കള്ളന്മാരെ തേടിയിറങ്ങിയ പോലിസ് അവസാനം ചെന്നെത്തിയത് കുട്ടി കള്ളന്മാരില്. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പൊയ്ക്കാട്ടുശ്ശേരി,കാരക്കാട്ടുകുന്ന് മേഖലകളിലാണ് രാത്രി കാലങ്ങളില്‍ മോഷണം പതിവായിരുന്നത്. അടുത്തിടെയായി പ്രദേശത്തെ സി ക്ലാസ്, സ്റ്റേഷനറി കടകള്‍ കേന്ദ്രീകരിച്ച് നിരവധി തവണയാണ് മോഷണം നടന്നത്. മോഷണം വ്യാപകമായിട്ടും കള്ളന്മാരെ പിടികൂടുന്നില്ലെന്നാരോപിച്ച് വ്യാപാരി സംഘടനയുടെ നേതൃത്വത്തില്‍ സമരവും സംഘടിപ്പിച്ചിരുന്നു.
തുടര്‍ന്നാണ് ചെങ്ങമനാട് എസ്.ഐ കെ.ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. പൊലിസിന്റെ അന്വേഷണത്തില്‍ സമീപത്ത് താമസിക്കുന്ന ആറ് കുട്ടികളുടെ നേതൃത്വത്തിലാണ് മോഷണം അരങ്ങേറിയിരുന്നതെന്ന് വ്യക്തമാകുകയായിരുന്നു. ആറാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവരാണ് ഇവര്‍. രാത്രി കാലങ്ങളില്‍ വീട്ടുകാര്‍ അറിയാതെ വീടുകളില്‍ നിന്നും ഒളിച്ചിറങ്ങിയാണ് ഇവര്‍ കവര്‍ച്ച ചെയ്തിരുന്നത്. ഇവര്‍ കവര്‍ച്ച ചെയ്ത ഏതാനും സാധനങ്ങളും ഇവരുടെ വീടുകളില്‍ നിന്നും പൊലിീസ് കണ്ടെടുത്തു.
മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍, സിഗരറ്റ്, സ്പ്രേ തുടങ്ങിയ സാധനങ്ങളാണ് പ്രധാനമായും മോഷണം പോയിരുന്നത്. അതു കൊണ്ട് തന്നെ ഇതിനു പിന്നില്‍ പ്രൊഫഷണല്‍ കള്ളന്മാര് ആയിരിക്കില്ലെന്ന് പോലീസ് ആദ്യമേ തന്നെ നിഗമനത്തിലെത്തിയിരുന്നു. പിന്നീടാണ് അന്വേഷണം പ്രദേശത്തെ കുട്ടികളിലേക്ക് തിരിഞ്ഞത്. റീചാര്‍ജ് കൂപ്പണുകള്‍ കൂടുതലായും ഇവര്‍ മൊബൈല്‍ ഫോണ്‍ വിളിക്കുന്നതിനും, ഇന്റെര്നെറ്റിനുമാണ് ഉപയോഗിച്ചിരുന്നത്.
ഇടയ്ക്ക് കൂട്ടുകാര്‍ക്ക് വില്‍പ്പന നടത്തി പണവും സമ്പാദിച്ചിരുന്നു.ഒന്നിച്ചിരുന്ന് പഠിക്കാനെന്ന പേരിലും സ്പോര്‍ട്സ് കാണാനെന്ന പേരിലും കുട്ടികള്‍ പലപ്പോഴും രാത്രികാലങ്ങളില്‍ വീടു വിട്ടിറങ്ങുന്നതും പതിവായിരുന്നു.ചെറിയ കുട്ടികള്‍ ആയിരുന്നിട്ടും ഇവരില്‍ പലരും സ്മാര്‍ട്ട് ഫോണുകളും ഉപയോഗിച്ചിരുന്നു.ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്ത കുട്ടികളെ എറണാകുളം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."