ഭാഷാ വിരുദ്ധ നീക്കങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെ.എ.ടി.എഫ്
കൊച്ചി: ഭാഷാ വിരുദ്ധ നീക്കങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് കെ.എ.ടി.എഫ് തെക്കന്‍ മേഖല സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് എ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഭാഷാ വിരുദ്ധ നീക്കങ്ങളില്‍ അവസാനിപ്പിക്കുക, പുനര്‍വിന്യാസത്തിന്റെ പേരിലുളള അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, എല്ലാ അധ്യാപകര്‍ക്കും ശമ്പളവും ആനുകൂല്യവും നല്‍കുക, അറബിക് യൂണിവേഴ്‌സിറ്റി യാഥാര്‍ഥ്യമാക്കുക, പാഠപുസ്തക യൂണിഫോം വിതരണം പൂര്‍ത്തിയാക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി ഈ മാസം 28ന് എ.ഇ.ഒ ഓഫിസുകള്‍ക്കു മുന്നില്‍ നടക്കുന്ന ധര്‍ണയുടെ മുന്നോടിയായിട്ടാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.
കൊച്ചിദാറുല്‍ ഉലൂം വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി അബൂബക്കര്‍ അധ്യക്ഷനായിരുന്നു. പുനര്‍വിന്യാസവും അധ്യാപകരും സര്‍വ്വീസ് പ്രശ്‌നങ്ങളും സംസ്ഥാന ജനറല്‍സെക്രട്ടറി സി.അബ്ദുല്‍ അസീസ് ക്ലാസ് നയിച്ചു.
മുന്‍ സംസ്ഥാന ട്രഷറര്‍ എന്‍.എസലീം ഫാറൂഖി, വൈസ് പ്രസിഡണ്ട് എച്ച് സലിം കൊല്ലം, കെ.യു റഹീം എറണാകുളം, കെ.എ നൗഷാദ് പെരുമ്പാവൂര്‍ ,ഷിബുമോന്‍ പത്തനംതിട്ട, മുഹമ്മദ് ഫൈസല്‍ ആലപ്പുഴ,അനീസ് അലി ഇടുക്കി, ഷെഫീഖ് റഹ്മാന്‍ കൊല്ലം, റ്റി.വി പരിത് എറണാകുളം, വി.കെ ലൈല എറണാകുളം, സൗദഎം.എ.ആലപ്പുഴ, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ നൂറുകണക്കിന് അധ്യാപകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."