കറുത്ത വര്‍ഗക്കാരനായ കീത്ത് സ്കോട്ടിനെ വെടിവെച്ചു കൊന്ന സംഭവം; പൊലിസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടു
കര്ലോട്ടേ: അമേരിക്കയിലെ നോര്‍ത്ത് കരോലൈനയില്‍ തോക്ക് കൈവശം വെച്ചെന്ന് ആരോപിച്ച് കറുത്തവര്‍ഗക്കാരനായ കീത്ത് സ്കോട്ടിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഔദ്യോഗിക ദൃശ്യങ്ങള്‍ ഷാര്‍ലെറ്റ് പൊലീസ് പുറത്ത് വിട്ടു. എന്നാല്‍ കൊല്ലപ്പെട്ട കീ്ത്ത് സ്കോട്ടിന്റെ പക്കല്‍ തോക്കുണ്ടോ എന്ന കാര്യം ദൃശ്യങ്ങളില്‍ നിന്നും വ്യക്തമല്ല.
പൊലീസിന്റെ ബോഡികാമറയിലും ഡാഷ് കാമറയിലും പതിഞ്ഞ ദൃശ്യങ്ങളാണ് ഷാര്‍ലെറ്റ് പൊലീസ് പുറത്ത് വിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സ്കോട്ട് കൊല്ലപ്പെടുന്നത്. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് നോര്‍ത്ത് കരോലൈനയില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പൊലിസ് തയ്യാറായത്.
അതേസമയം കീത്ത് സ്കോട്ടിന്റെ കൈവശമുണ്ടെന്ന് പറയുന്ന ഹാന്ഡ്ഗണിന്റെ ചിത്രവും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ആക്രമിക്കാന്‍ വന്നതിനെ തുടര്‍ന്നാണ് സ്കോട്ടിന് നേരെ വെടിവെച്ചതെന്നാണ് പൊലീസ് വാദം. തോക്ക് അല്ല പുസ്തകമാണ് സ്കോട്ട് കൈയില്‍ വെച്ചിരുന്നത് എന്നാണ് കുടുംബം പറയുന്നത്. തോക്കാണെന്ന് തെളിയിക്കാന്‍ കഴിയുന്ന എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ പുറത്ത് വിടാനും കുടുംബം വെല്ലുവിളിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."