മോദി സര്‍ക്കാരിന് മികച്ച പ്രതിച്ഛായയെന്ന് അമിത് ഷാ
കോഴിക്കോട് മോദി സര്‍ക്കാരിന് മികച്ച പ്രതിച്ഛായയെന്ന് അമിത് ഷാ പറഞ്ഞു. മോദിയുടേത് അഴിമതി രഹിത സര്‍ക്കാരാണ്.
രണ്ടര വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാറിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉയര്‍ന്നില്ല. 10 വര്‍ഷത്തെ യുപിഎ സര്‍ക്കാറിന്റെ കാലത്ത് 12 ലക്ഷം കോടി അഴിമതി നടന്നെന്നും അമിത് ഷാ പറഞ്ഞു.ദേശിയ കൗണ്‍സിലില്‍ ആമുഖപ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കേന്ദ്രത്തില്‍ ഭരണം തുടരുന്ന മോദി സര്‍ക്കാരിന് മികച്ച പ്രതിച്ഛായയെന്നും സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരില്‍ വരെ വികസനം എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
ജനസംഘത്തില്‍ നിന്ന് ബി.ജെ.പി വരെയുള്ള 50 വര്‍ഷത്തെ യാത്ര അനുസ്മരിച്ചുകൊണ്ടാണ് അമിത്ഷാ പ്രസംഗം ആരംഭിച്ചത്. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ദരിദ്രരുടെ ക്ഷേമവര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി പതാക ഉയര്‍ത്തിയതോടെയാണ് ദേശീയ കൗണ്‍സിലിന് തുടക്കമായത്. ശ്രീകണേ്ഠശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി സമ്മേളന വേദിയിലെത്തിയത്.
കശ്മിര് ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കശ്മിര് പിടിച്ചെടുക്കാനുള്ള പാക് ശ്രമം വ്യാമോഹമാണെന്നും അമിത്ഷാ പറഞ്ഞു. സൈന്യത്തിന് പാര്‍ട്ടി ശക്തമായ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."