കേരളത്തിലെ റെയില്‍വെ യാത്രക്കാരുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
തിരുവവന്തപുരം ;കേരളത്തിലെ റെയില്‍വെ യാത്രക്കാരുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. തുടര്ചയായുണ്ടായ മൂന്ന് തീവണ്ടി അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി കത്ത് അയച്ചത്. ആവര്‍ത്തിച്ചുണ്ടാകുന്ന അപകടങ്ങളില്‍ യാത്രക്കാര്‍ ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന തീവണ്ടികളിലെ കോച്ചുകളുടെ ശോചനീയാവസ്ഥയും ട്രാക്കുകളുടെ ബലക്ഷയവും പരിശോധിക്കണമെന്നാണ് കത്തില്‍ മുഖ്യമന്ത്രി ആവശ്യപെടുന്നത്.
കേരളത്തില്‍ നിന്നും ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന തീവണ്ടികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയാണ്. കോച്ചുകളുടെ ദൈനംദിന ശുചീകരണം പോലും ഉറപ്പുവരുത്തുന്നില്ല. കേരളത്തിന് അനുവദിച്ച കോച്ചുകള്‍ കാലഹരണപ്പെട്ടതാണെന്നും പലതും തുരുമ്പെടുത്തതാണെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിയുടെ വ്യക്തിപരമായ ഇടപെടല്‍ ഉണ്ടാകണമെന്നും പിണറായി ആവശ്യപ്പെട്ടു.
കുറുകുറ്റിയിലും തുടര്‍ന്ന് കളമശ്ശേരിയിലും വര്‍ക്കലയിലും ട്രെയിനപകടങ്ങള്‍ ഉണ്ടായത് റെയില്‍വേയുടെ അനാസ്ഥയാണ് സൂചിപ്പിക്കുന്നത്. എങ്കിലും നടപടിയെടുക്കുന്നിതില് റെയില്‍വെ ഇതുവരെ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. കേരളത്തിലെ ഒരു ട്രെയിനിന് പോലും പുതിയ ബോഗികള്‍ ഉള്ളതായി കാണാനാവില്ല. ഇതെല്ലാം കേരളത്തിന്റെ പ്രത്യേക റെയില്‍ സോണ്‍ എന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."