HOME
DETAILS
MAL
പാകിസ്താനില്‍ 11 പട്ടാള മേധാവികളെ പിരിച്ചുവിട്ടു
backup
April 23 2016 | 17:04 PM
ഇസ്ലാമാബാദ്: രണ്ടു മുതിര്‍ന്ന ജനറല്‍മാര്‍ ഉള്‍പ്പടെ 11 സൈനിക തലവന്മാരെ പാകിസ്താനില്‍ സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ടു. അഴിമതി തെളിയിക്കപെട്ടതിനാലാണ് ഇവരെ പിരിച്ചു വിടാന്‍ പാകിസ്താന് സൈന്യം തീരുമാനിച്ചത്. പട്ടാള മേധാവി ജനറല്‍ റഹീല്‍ ശരീഫാണ് ഇക്കാര്യം അറിയിച്ചത്. ല്യൂറ്റനന്റ് ജനറല്‍, മേജര്‍ ജനറല്‍, മേജര്‍, അഞ്ച് ബ്രിഗേഡിയേസ്, മൂന്ന് കേണല്‍ എന്നിവരെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. അഴിമതി ആരോപണ വിധേയമായ രണ്ടു പട്ടാളക്കരെയും പിരിച്ചു വിട്ടിട്ടുണ്ട്.
പാകിസ്താന്റെ അഖണ്ഡതയ്ക്കും ഭദ്രതയ്ക്കും എല്ലാവരും ഉത്തരവാദിത്വ നിര്‍വഹണത്തിന് ബാധ്യസ്ഥരാണെന്ന് ജനറല്‍ റഹീല്‍ ശരീഫ് അറിയിച്ചു.
അതേസമയം മൊസാക് ഫോന്സകയില് നിന്നും ചോര്‍ന്ന പനാമാ പേപ്പറില്‍ പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഈ സാഹചര്യത്തിന് വീണ്ടും ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."