വോട്ടര്‍ പട്ടിക ശുദ്ധീകരണം; പ്രതിഷേധവുമായി ബി.എല്‍.ഒമാര്‍
ആയഞ്ചേരി:വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന് ഡ്യൂട്ടി ലീവും വേതനവും പ്രഖ്യാപിക്കാത്ത നടപടിയില്‍ പ്രതിഷേധവുമായി ബി.എല്‍.ഒ മാര്‍. വോട്ടര്‍ പട്ടിക കുറ്റമറ്റതാക്കാന്‍ കഴിഞ്ഞ മാസമാണ് ഇലക്ഷന്‍ കമ്മിഷന്‍ വോട്ടര്‍ പട്ടിക ശുദ്ധീകരണ യജ്ഞം പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 24 ന് തുടങ്ങി സെപ്റ്റംബര്‍ 24ന് തിരിച്ചേല്‍പ്പിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ജോലി ഭാരം കാരണം ആര്‍ക്കും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. ഒരു ബൂത്തിലെ അഞ്ഞൂറിലധികം വീടുകള്‍ കയറിയിറങ്ങി ഇത്രയും വിവരങ്ങള്‍ ശേഖരിക്കാനും മറ്റും പതിനഞ്ചുദിവസത്തെ ഡ്യൂട്ടി ലീവ് വേണമെന്ന നിലപാടിലാണ് ബി.എല്‍. ഒ മാര്‍.
ഇതിനുള്ള റെമ്യൂണറേഷന്‍ എത്രയെന്നും പറയുന്നില്ല. ഒരു വര്‍ഷം മുന്‍പ് സമാന രീതിയിലുള്ള പ്രവര്‍ത്തനം ഇവര്‍ ഏറ്റെടുത്തിരുന്നു. അന്നത്തെ കാംപയിന്‍ പാതി വഴിയിലായതും ഇവരെ കുഴക്കുന്നുണ്ട്. പുതിയ സര്‍വേക്കായി വീടുകളിലെത്തുന്ന ബി.എല്‍.ഒ മാരോട് വോട്ടര്‍മാര്‍ പഴയ കാര്‍ഡിന്റെ കാര്യമന്വേഷിക്കുമ്പോള്‍ വ്യക്തമായ മറുപടി പറയാന്‍ സാധിക്കുന്നില്ല. ഇക്കാര്യം പറഞ്ഞ് പല വീട്ടുകാരും സഹകരിക്കാത്ത സ്ഥിതിയുണ്ടെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."