പെരിയാര്‍ സംരക്ഷണം പ്രതിജ്ഞ എടുത്തു
കൊച്ചി: ലോകനദി ദിനത്തില്‍ കൊച്ചിയിലെ പൌരാവലി ഗോശ്രീ പാലത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്ത് പെരിയാര്‍ സംരക്ഷണ പ്രതിജ്ഞ എടുത്തു. എറണാകുളം കേന്ദ്രം ആയി പ്രവര്‍ത്തിക്കുന്ന സി.ഒ.ആര്‍.എല്‍ എന്ന പരിസ്ഥിതി മനുഷ്യാവകാശ സങ്കടനയുടെ നേതൃത്തത്തില്‍ ആണ് 2000 ത്തോളം വരുന്ന വിദ്യര്‍ഥികളും അധ്യാപകരും വീട്ടമ്മ മാരും ചേര്‍ന്ന് പ്രതിജ്ഞ എടുത്തത്.
ബോള്‍ഗാട്ടി ജന്‍ഷനില്‍ വൈകിട്ട് നാലിന് ആരംഭിച്ച പെരിയാര്‍ സംരക്ഷണ സമ്മേളനത്തില്‍ സെന്റ് ആല്‍ബെര്‍ട്ട് കോളേജ് പ്രിന്‍സിപ്പല്‍ ഡോ ജോസഫ് എം.എല്‍ അധ്യക്ഷത വഹിച്ചു. പ്രോഫ.എസ് സീതാരാമന്‍ ഉദ്ഘടനം ചെയ്ത പരിപാടിയില്‍ കടമക്കുടി ഗവ. സ്‌കൂള്‍ വിദ്യര്‍ഥി മാസ്റ്റര്‍ ശരത്ത് ആണ് പെരിയാര്‍ സംരക്ഷണ മുഖ്യ പ്രഭാഷണം നടത്തിയത്.
ജലമാണ് ജീവന്റെ ആധാരം എന്നും പെരിയാര്‍ മലിനപ്പെടുത്താന്‍ സമ്മതിക്കില്ല എന്നുമുള്ള പ്രതിഞ്ഞ പരിപാടിക്ക് എം ഗീതാനന്തന്‍, ഡോ,ജി.ഡി മാര്‍ട്ടിന്‍, പ്രോഫ ഗിരിധരന്‍ (എറണാകുളം ലോ കോളേജ്); ചൈതന്യ സ്വാമി, ഫെലിക്‌സ് പുല്ലുടന്‍, സാജന്‍ മലയില്‍, ഷബീര്‍, ജോസ് കാച്ചപ്പിള്ളി, മേരി ലിഡിയ, എ ചന്ദ്രിക പരിപാടിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."