കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ടുപേര്‍ പിടിയില്‍
കൊച്ചി : രാത്രി നഗരത്തിലെ കടകള്‍ കുത്തിതുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ടു പേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പോണംമൂട് സ്വദേശി ഷിജു (31) നിലമ്പൂര്‍ കുരുളായി സ്വദേശി അഭിലാഷ് (22) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് എസ്.ഐ എസ് വിജയശങ്കര്‍ അറസ്റ്റ് ചെയ്തത്.
മാധവ ഫാര്‍മസി ജംഗ്ഷനിലെ സര്‍ദാര്‍ജി കാ ധാഭ ഹോട്ടലിന്റെ ഷട്ടര്‍ കുത്തിതുറന്ന് മോഷണം നടത്തുന്നതിനിടെ ഹോട്ടലിലെ ക്യാമറിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്.
ഹോട്ടലില്‍ നിന്ന് മൂവായിരം രൂപയും, മൂന്ന് ടാബുകളും നാല്‍പതിനായിരം രൂപ വിലയുള്ള മൊബൈല്‍ ഫോണുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. എറണാകുളത്തെ വിവിധ തട്ടുകടകളില്‍ ജോലി ചെയ്തിരുന്നവരാണ് പ്രതികള്‍.
കട അടച്ച ശേഷം രാത്രി രണ്ടിന് ശേഷമാണ് ഇവര്‍ മോഷണം നടത്തുന്നത്. ദ്വാരക ജംഗ്ഷനിലുള്ള ഒറാലിയോ ടെക്‌സ്‌റ്റൈയില്‍സ്, അരുണ്‍ സ്റ്റുഡിയോ തുടങ്ങി നിരവധി കടകളില്‍ മോഷണം നടത്തിയതും, പൊതുവഴികളില്‍ മദ്യലഹരിയില്‍ കിടക്കുന്നവരുടെ പണം മോഷ്ടിച്ചതായും പ്രതി ഷിജു സമ്മതിച്ചു. ഇവരുടെ സംഘത്തില്‍പ്പെട്ട മറ്റൊരാളുടെ വിവരവും പൊലിസിന് ലഭിച്ചിട്ടുണ്ട്.
മോഷണ വസ്തുക്കളില്‍ ടാബുകള്‍ കളമശ്ശേരിയിലെ ഒരു കടയില്‍ നിന്നും, പ്രതികള്‍ വിറ്റ മൊബൈല്‍ ഫോണ്‍ സൗത്ത് റെയില്‍വേ സ്‌റ്റേഷനടുത്ത് കച്ചവടം നടത്തുന്ന വ്യക്തിയുടെ പക്കല്‍ നിന്നും പൊലിസ് കണ്ടെടുത്തു.
എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ലാല്‍ജി, സെന്‍ട്രല്‍ സി.ഐ എ അനന്തലാല്‍, എസ്.ഐമാരായ എസ് വിജയശങ്കര്‍, എം.ജി ശ്യാം തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."