പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ഒരു പരിഗണനയും നല്‍കുന്നില്ല: പി.സി ജോര്‍ജ്
കൊച്ചി: രാജ്യത്തിന് കോടികള്‍ വരുമാനം നല്‍കുന്ന പ്രവാസികളുടെ പ്രശനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു പരിഗണനയും നല്‍കുന്നില്ലെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. ഗ്ലോബല്‍ കോണ്‍ഫിഡറേഷന്‍ ഓഫ് പ്രവാസി മലയാളീസ് (ജി.സി.പി.എം) കൊച്ചി ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ സംഘടിപ്പിച്ച വേള്‍ഡ് മലയാളി എക്താ ദിവസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിക്കുന്ന രാഷ്ടീയ നേതാക്കള്‍ എത്ര പേര്‍ സാധാരണക്കാരുടെ തൊഴിലിടങ്ങല്‍ സന്ദര്‍ശിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും ചെയ്യാറില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഉത്സവ ദിവസങ്ങളില്‍ വിമാന നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പിനികളെ ലാഭത്തിലാക്കുന്ന തരത്തിലുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. പ്രവാസികളുടെ പ്രശ്‌നങ്ങളെ കണ്ടില്ലന്നു നടിക്കുകയാണ്.
കേരള സര്‍ക്കാരിന്റെ വിമാന സര്‍വീസ് പദ്ധതിയായ എയര്‍ കേരള ഇപ്പോള്‍ ഫ്രീസറിലിരിക്കുന്ന അവസ്ഥയിലാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശ മലയാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെങ്കില്‍ വിദേശ മലയാളി സംഘടനകള്‍ ഇടപെടണം. എന്നാല്‍, വിദേശ മലയാളി സംഘടനകളുടെ എണ്ണം കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ പോലെയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. സെമിനാറില്‍ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ദിലീപ് വിഷയം അവതരിപ്പിച്ചു. മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, ഡോ.പി.എ അബ്ദുള്‍ മജീദ്, സിയാല്‍ ഡയറക്ടര്‍ എ.സി.കെ നായര്‍, ഉമ പ്രേമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."