രണ്ടാം കിരീടം മോഹിച്ച് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത
രാജ്യത്തെ കാല്‍പന്തു കളിയുടെ മെക്കയായ വംഗ ദേശത്തിന്റെ പെരുമ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ പ്രഥമ പോരാട്ടത്തില്‍ കൈവിടാതെ കാത്തവരാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത. പ്രഥമ ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ മുട്ടുകുത്തിച്ച് ചാംപ്യന്‍ പട്ടം ചൂടിയ അത്‌ലറ്റിക്കോ രണ്ടാം സീസണില്‍ സെമി വരെയെത്തി തലയുയര്‍ത്തി തന്നെയാണ് മടങ്ങിയത്. രണ്ടണ്ടാം പതിപ്പിലെ സെമി ഫൈനലില്‍ ചെന്നൈയിന്‍ എഫ്.സിയ്ക്ക് മുന്‍പില്‍ 4-2ന് അവര്‍ തലകുത്തി വീഴുകയായിരുന്നു അത്‌ലറ്റിക്കോ.
മൂന്നാം പതിപ്പിലേക്ക് പടയൊരുക്കം നടത്തുമ്പോള്‍ അന്റോണിയോ ലോപസ് ഹബാസ് പരിശീലകനായി അത്‌ലറ്റിക്കോയുടെ കൂടെയില്ല. ഹബാസിന് പകരം സ്പാനിഷ് പരിശീലകന്‍ ഹോസെ ഫ്രാന്‍സിസ്‌കോ മൊളിനോ എത്തിയിരിക്കുന്നു. മാര്‍ക്വീ താരത്തിന് മാറ്റമില്ല. പോര്‍ച്ചുഗീസ് താരം ഹെല്‍ഡര്‍ പോസ്റ്റിഗ തന്നെയാണ് ഇത്തവണയും മാര്‍ക്വീ താരം. രണ്ടണ്ടാം പതിപ്പില്‍ ഒരു മത്സരത്തില്‍ മാത്രമായിരുന്നു കൊല്‍ക്കത്തയ്ക്കായി പോസ്റ്റിഗ കളത്തിലിറങ്ങിയത്. പരുക്കിനെ തുടര്‍ന്ന് പോസ്റ്റിഗയ്ക്ക് അത്‌ലറ്റിക്കോയുടെ പോരാട്ടങ്ങളില്‍ കാഴ്ചക്കാരനാകേണ്ടണ്ടി വന്നു.
സ്പാനിഷ് താരങ്ങളുടെ കരുത്തില്‍ കിരീടം തിരിച്ചു പിടിക്കാന്‍ മോഹിച്ചാണ് ഐ.എസ്.എല്‍ മൂന്നാം പതിപ്പിനായി കൊല്‍ക്കത്ത ഒരുങ്ങുന്നത്. വിദേശ താരങ്ങളിലെ 11 പേരില്‍ ആറു പേരും സ്‌പെയിനില്‍ നിന്നാണ്. 14 പ്രാഥമിക പോരാട്ടങ്ങളില്‍ ഏഴു വിജയവും രണ്ടു സമനിലയും അഞ്ചു തോല്‍വിയുമായാണ് കഴിഞ്ഞ സീസണില്‍ അവര്‍ കളം വിട്ടത്.
ഹോസെ ഫ്രാന്‍സിസ്‌കോ മൊളീനോ
പ്രതിഫലത്തില്‍ ഉടക്കി ഹബാസ് പൂനെ എഫ്.സിയുടെ തന്ത്രജ്ഞനായി മാറിയപ്പോള്‍ പകരക്കാരനായി എത്തിയ ഹോസെ മൊളീനോയാണ് കൊല്‍ക്കത്തയ്ക്ക് തന്ത്രങ്ങളോതുന്നത്. രാജ്യാന്തര മത്സരങ്ങളിലും യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലും സ്‌പെയിനിന്റെ ഗോള്‍ വല കാത്ത ഹോസെ മൊളീനോ കളത്തിനു പുറത്തിരുന്നു ഒരുക്കുന്ന തന്ത്രങ്ങളിലൂടെ ചാംപ്യന്‍ പട്ടം തിരിച്ചു പിടിക്കാമെന്ന വിശ്വാസത്തിലാണ് അത്‌ലറ്റിക്കോ.
ഗോളടിക്കാന്‍ പോസ്റ്റിഗയും ഹ്യൂമേട്ടനും
പ്രഥമ സീസണില്‍ മലയാളികള്‍ നെഞ്ചേറ്റിയ ഹ്യൂമേട്ടന്‍ എന്ന കനേഡിയന്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂം ഈ സീസണിലും അത്‌ലറ്റിക്കോയുടെ മുന്നേറ്റ നിരയെ നയിക്കും. മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗയും സ്പാനിഷ് താരങ്ങളായ യുവാന്‍ ബൊലെന്‍സ്‌കോയും ഹ്യൂമിന് കൂട്ടായി മുന്നേറ്റ നിരയില്‍ ആക്രമണത്തിന്റെ കെട്ടഴിക്കും. കഴിഞ്ഞ തവണ ഹെല്‍ഡര്‍ പോസ്റ്റിഗയുടെ പരുക്കായിരുന്നു കൊല്‍ക്കത്തയുടെ കിരീട മോഹം തകര്‍ത്തതെന്ന് വിശ്വസിക്കുന്നവരാണ് ആരാധകര്‍. കാരണം ഒരു കളിയില്‍ മാത്രം ബൂട്ടുകെട്ടിയ പോസ്റ്റിഗ ഇരട്ട ഗോളുകള്‍ നേടിയത് തന്നെ ഈ വിശ്വാസത്തിനുള്ള കാരണം. 27 അംഗ കൊല്‍ക്കത്തന്‍ ടീമിന്റെ മുന്നേറ്റ നിരയില്‍ ഒരിന്ത്യന്‍ താരത്തിന് ഇടം നല്‍കിയിട്ടില്ല.
വെല്ലുവിളിയായി മധ്യനിര
ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തായിരുന്ന സ്‌കോട്ട്‌ലാന്‍ഡ് ഡിഫന്‍ഡര്‍ സ്റ്റീവന്‍ പിയേഴ്‌സണ്‍ ഉള്‍പ്പടെ 11 താരങ്ങളാണ് മധ്യനിരയിലുള്ളത്. ഇവരില്‍ ആറു പേര്‍ ഇന്ത്യന്‍ താരങ്ങളും. പിയേഴ്‌സണിനു പുറമേ സമീഗ് ദൗതി, ബോര്‍യ ഫെര്‍ണാണ്ടണ്ടസ്, യാവി ലാറ, ഒഫെന്റ്‌സെ നാറ്റോ എന്നിവര്‍ ഉള്‍പ്പെട്ടതാണ് വിദേശി താരനിര. വേഗതയുടെ പര്യായമായ വിദേശി താരങ്ങളുടെ ആക്രമണ നിരയ്ക്ക് പന്തെത്തിക്കുക എന്നത് ഇത്തവണ അത്‌ലറ്റിക്കോ മധ്യനിരയ്ക്ക് കനത്ത വെല്ലുവിളി തന്നെയാണ്. അഭിന്‍ദാസ് റുയിദാസ്, ബികാഷ് ജെയ്‌റു, ബിക്രംജിത് സിങ്, ലാല്‍റിന്‍ഡിക റാല്‍റ്റെ, ജുവല്‍ രാജ, ബിദ്യാനന്ദ സിങ് എന്നിവരാണ് മധ്യനിരയിലെ ഇന്ത്യന്‍ സാന്നിധ്യം.
പ്രതിരോധം ഇന്ത്യക്ക്
അത്‌ലറ്റിക്കോയുടെ പ്രതിരോധം ഇന്ത്യന്‍ കരുത്തിനെ ആശ്രയിച്ചാണ്. സ്പാനിഷ് താരങ്ങളായ ടിരി, പാബ്ലോ ഗല്ലാര്‍ഡോ എന്നിവര്‍ മാത്രമാണ് വിദേശത്തു നിന്നെത്തിയ പ്രതിരോധ ഭടന്‍മാര്‍. രണ്ടണ്ടു പതിപ്പിലും കൊല്‍ക്കത്തയുടെ പ്രതിരോധം നയിച്ച ഇന്ത്യന്‍ താരം അര്‍ണബ് മൊണ്ഡലില്‍ തന്നെയാണ് ഇത്തവണയും പ്രതീക്ഷ. പുതുമുഖം കീഗന്‍ പെരേര, പുനെ സിറ്റിയില്‍ നിന്നെത്തിയ പ്രീതം കോട്ടാല്‍, മുംബൈ സിറ്റിയില്‍ നിന്നു കളം മാറിയ കിങ്ഷുക് ദേബ്‌നാഥ്, ഡല്‍ഹി ഡൈനാമോസ് താരമായിരുന്നു പ്രബിര്‍ ദാസ്, റോബര്‍ട്ട് ലാല്‍ത്‌ലമുവന എന്നിവരാണ് പ്രതിരോധം തീര്‍ക്കുന്നത്.
വലയ്ക്കു മുന്നില്‍ പുതുമുഖങ്ങള്‍
ഗോള്‍ വലയ്ക്ക് മുന്നില്‍ കൊല്‍ക്കത്ത ഇത്തവണ പുതുമുഖങ്ങളെയാണ് പരീക്ഷിക്കുന്നത്. മൂന്നു ഗോളിമാരും പുതുമുഖങ്ങള്‍. സ്പാനിഷുകാരനായ ഡാനി മല്ലോയ്ക്ക് പുറമേ രണ്ടാം പതിപ്പില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കൂടാരത്തിലുണ്ടണ്ടായിരുന്ന ഷില്‍ട്ടന്‍ പോള്‍, മുംബൈ സിറ്റി താരമായിരുന്ന ദേബ്ജിത് മജുംദാര്‍ എന്നിവര്‍ ഗോള്‍ വല കാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."