ഗോതുരുത്ത് വള്ളംകളി മത്സരം നടത്തി
കൊച്ചി: ഗോതുരുത്ത് വള്ളംകളി മത്സരത്തില്‍ എ വിഭാഗത്തില്‍ സെന്റ് ആന്റണിയും ബി വിഭാഗത്തില്‍ കാശിനാഥനും ചാംപ്യന്മാരായി. ഗോതുരുത്ത് കടല്‍വാതുരുത്ത് വിശുദ്ധ കുരിശിന്റെ നാളിനോടനുബന്ധിച്ച് ദി സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബിന്റെയും ചുങ്കത്ത് ജ്വല്ലറിയുടെയും നേതൃത്വത്തിലാണ് പെരിയാറിന്റെ കൈവഴിയില്‍ വള്ളംകളി സംഘടിപ്പിച്ചത്.
എ വിഭാഗത്തില്‍ ടിറ്റോ മണവാളന്‍ നയിച്ച ടി.ബി.സി കൊച്ചിന്‍ ടൗണ്‍ ബോട്ട് ക്ലബിന്റെ സെന്റ് ആന്റണി വിജയകിരീടം ചൂടി. എ ഗ്രേഡ് വള്ളങ്ങളുടെ ആവേശകരമായ ഫൈനലില്‍ ജെറി ജെയിംസ് നയിച്ച ടി.ബി.സി തുരുത്തിപ്പുറം ബോട്ട് ക്ലബിന്റെ ഹനുമാന്‍ നമ്പര്‍ ഒന്നിനെയാണ് കീഴടക്കിയത്.
ബി വിഭാഗത്തില്‍ പി.കെ രാജന്‍ പടന്നയില്‍ നയിച്ച ടി.ബി.സി കോച്ചിന്‍ ബോട്ട് ക്ലബിന്റെ കാശിനാഥന്‍ ഒന്നാം സ്ഥാനക്കാരനായി ഫൈനലില്‍ റോബിന്‍ കളരിത്തറ നയിച്ച ടി.ബി.സി തൈക്കൂടം ബോട്ട് ക്ലബിന്റെ ശ്രീമുരുകനെയാണ് പരാജയപ്പെടുത്തിയത്. വള്ളംകളി കാക്കനാട് രാജഗിരി എഞ്ചിനീയറിങ് കോളജ് ഗ്രൂപ്പ് ഡയറക്ടര്‍ ഫാ. ജോസ് അലക്‌സ് ഒരു തായപ്പിള്ളി ഉദ്ഘാടനം ചെയ്തു. റവ. ബോസ്‌കോ പടമാടന്‍ വള്ളംകളി ആശീര്‍വദിച്ചു.
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ എ.എം അധ്യക്ഷത വഹിച്ചു. മൂത്തകുന്നം എച്ച്.എം.ഡി.പി സഭ സെക്രട്ടറി പി.കെ ലാലജി പതാക ഉയര്‍ത്തി.
ആലുവ നഗരസഭ ചെയര്‍പേഴ്‌സണ്‍ കുമാരി ലിസി എബ്രഹാം ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടൈറ്റസ് ഗോതുരുത്ത് ഗാന്ധിഗ്രാമ പഠന കേന്ദ്രം സംഘടിപ്പിച്ച വള്ള സദ്യ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."