HOME
DETAILS
MAL
സഊദിയില്‍ വന്‍ മദ്യ വേട്ട; ഇന്ത്യന്‍ ഡ്രൈവര്‍ പിടിയില്‍
backup
April 23 2016 | 17:04 PM
ദമ്മാം: സഊദിയില്‍ വ്യത്യസ്ഥ സംഭവങ്ങളിലായി വന്‍ മദ്യകടത്ത് പിടികൂടി. തലസ്ഥാന നഗരിയായ റിയാദിലും അല്‍ഖര്‍ജിലുമാണ് നാര്‍കോട്ടിക് സെല്‍ മദ്യം പിടികൂടിയത്. മദ്യം കടത്തുന്ന വാഹനത്തിലെ ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഇന്ത്യന്‍ പൗരനാണ്. കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ നിന്നും തലസ്ഥാന നഗരിയായ റിയാദിലേക്ക് കടത്തുകയായിരുന്ന 960 വിദേശ മദ്യ കുപ്പികള്‍ അടങ്ങുന്ന 80 ബോക്‌സുകള്‍ പിടികൂടിയതാണ് ഒന്ന്. മറ്റൊരു സംഭവത്തില്‍ അല്‍ഖര്‍ജില്‍ നിന്നും റിയാദിലേക്ക് കടത്തുകയായിരുന്നു മദ്യം വാനില്‍ ഒളിപ്പിച്ച നിലയില്‍ 1914 മദ്യ കുപ്പികള്‍ കണ്ടെത്തി. രണ്ടു സംഭവങ്ങളിലായി 2874 മദ്യ കുപ്പികളാണ് പിടികൂടി നശിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രാലയവുംനാര്‍കോടിക് കണ്‍ട്രോള്‍സ് ജനറല്‍ ഡയറക്ടറേറ്റ് വക്താവ് സല്‍മാന്‍ ഹമദ് അല്‍ നശ് വാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."