ദേശീയപാതയോരത്ത് കൈയേറ്റം വ്യാപകം; നടപടിയെടുക്കാതെ അധികൃതര്‍
മൂന്നാര്‍: കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയോരത്തില്‍ വ്യാപകമായി കൈയേറ്റം. ബന്ധപ്പെട്ട വകുപ്പുകള്‍ അനാസ്ഥ പലുര്‍ത്തുന്നത് കൈയേറ്റങ്ങള്‍ വര്‍ധിക്കാനിടവരുത്തുന്നു. ദേശീയപാതയില്‍ ഹൈ ആള്‍റ്റിറ്റിയൂഡ് സ്‌പോര്‍ട്‌സ് ട്രെയിനിങ് സെന്ററിനു സമീപത്താണ് വ്യാപകമായി കൈയേറി ഷെഡുകള്‍ പണിതിട്ടുള്ളത്.
പഴയമൂന്നാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയ്ക്ക് സമീപമുള്ള ദേശീയപാതയുടെ ഒരു വശത്തായി നിരവധി ഷെഡുകളാണ് സ്വകാര്യ വ്യക്തികള്‍ പണിതിരിക്കുന്നത്. നിരവധി ഷെഡുകള്‍ ഇത്തരത്തില്‍ കൈയ്യേറി പണിതിട്ടും ബന്ധപ്പെട്ട അധികാരികള്‍ മുന്നോട്ട് വന്നിട്ടില്ല. ഇത്തരത്തിലെ അനധികൃത നിര്‍മാണങ്ങള്‍ തടയുന്നതിന് പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കാത്തത് ഈ പ്രദേശത്ത് കൈയ്യേറ്റങ്ങള്‍ വര്‍ധിക്കുവാന്‍ ഇടയാക്കുകയാണ്.
മൂന്നാര്‍ കെ.എസ്. ആര്‍ ടി.ഡി ഡിപ്പോയ്ക്ക് എതിര്‍വശത്തായുള്ള സ്‌പോര്‍ട്‌സ് ട്രെയിനിങ് സെന്ററിന്റെ പ്രവേശന കവാടത്തിനരികില്‍ തന്നെയാണ് കൈയ്യറ്റങ്ങള്‍ വ്യാപകമാകുന്നത്.
ആദ്യം സ്ഥലം കൈയ്യേറുകയും പിന്നിട് ആസ്ഥലത്ത് കമ്പുകെട്ടി ചാക്ക്, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചു മറച്ചു കെട്ടിയിടുന്നു. ഇത്തരത്തില്‍ തുടര്‍ന്ന ശേഷം ആ സ്ഥലം കടയുടെ മാതൃകയില്‍ നിര്‍മ്മിക്കുകയുമാണ് പതിവ്. കൈയ്യേറ്റങ്ങള്‍ പൊതുജനങ്ങള്‍ ഉദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാത്തതിലൂടെ ദേശീയപാതാ വികസനത്തിനും ഇത് തടസമായി മാറുന്നുണ്ട്.
ഈ ഭാഗത്തുള്ള അനധികൃത കൈയേറ്റങ്ങള്‍ക്ക് തടയിടുവാനും സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുവാനും എത്രയും വേഗം പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."