HOME
DETAILS
MAL
യൂത്ത് ലീഗ് തെരഞ്ഞെടുപ്പ് : വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്
backup
September 25 2016 | 20:09 PM
തൊടുപുഴ: യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തതായി വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍, ജന. സെക്രട്ടറി എം.എസ് മുഹമ്മദ് എന്നിവര്‍ അറിയിച്ചു.
കഴിഞ്ഞ 19നു ജില്ലാ ലീഗ് ഹൗസില്‍ ചേര്‍ന്ന യൂത്ത് ലീഗ് ജില്ലാ കൗണ്‍സില്‍ മീറ്റിങില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കൂടാതെ മുസ്ലിം ലീഗ് മെമ്പര്‍ഷിപ്പ് ക്യാംപയിന് നിര്‍ത്തിവച്ചു എന്ന വാര്‍ത്തയും വ്യാജമാണ്. സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ഒക്ടോബര്‍ ഒന്നുമുതല്‍ ജില്ലയില്‍ മെമ്പര്‍ഷിപ്പ് ക്യാംപയിന് ആരംഭിക്കുമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."