വാഷിങ്ടണ്‍ വെടിവയ്പ്: പ്രതി അറസ്റ്റില്‍
വാഷിങ്ടണ്‍: അമേരിക്കയിലെ ഷോപ്പിങ് മാളില്‍ അഞ്ചു പേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. 20 കാരനായ തുര്‍ക്കി വംശജനാണ് പിടിയിലായത്. എര്കാന് സെറ്റിന് എന്നായാളാണ് ഓക് ഹര്ബോറില് വെച്ച് പിടിയിലായതെന്ന് പൊലിസ് പറഞ്ഞു.
യു.എസില്‍ സ്ഥിരതാമസത്തിനുള്ള അനുമതി നേടിയയാളാണ് പ്രതി. കസ്കേഡ് മാളിലെ മാസി ഡിപ്പാര്ട്്മെന്റല് സ്റ്റോറിലാണ് കഴിഞ്ഞ ദിവസം വെടിവയ്പ് നടന്നത്.
ആക്രമണത്തിനു പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്ന് എഫ്.ബി.ഐ പറഞ്ഞു.
ഷോപ്പിങ് സെന്ററിലെ സുരക്ഷാ കാമറയില്‍ പതിഞ്ഞ കാറാണ് പ്രതിയെ പിടികൂടാന്‍ സഹായകരമായത്.
ഈ കാര്‍ മാളില്‍ നിന്ന് തെക്ക് പടിഞ്ഞാറന്‍ ദിശയിലുള്ള ഓക് ഹാര്‍ബറില്‍ കണ്ടെത്തുകയായിരുന്നു. ഇയാളില്‍ നിന്ന് തോക്ക് കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. നേരത്തെ മാളിനകത്തുള്ള സുരക്ഷാ കാമറയിലും പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു.
മൂന്നു സ്ത്രീകളും ഒരു പെണ്‍കുട്ടിയുമാണ് മാളിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. പരുക്കേറ്റ യുവാവ് പിന്നീട് ആശുപത്രിയിലും മരിച്ചു.
അര്‍ബുദ രോഗത്തില്‍ നിന്ന് അതിജീവിച്ച സാറൈ ലാറ എന്ന 16 കാരിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."